*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

നിരോധനം വന്നതോടെ പൂട്ടിയ തുന്നല്‍ക്കട എന്നത്തേയ്ക്കുമായാണ് ലോക്ക്ഡൌണ്‍ ആയതറിയാതെ പത്മനാഭന്‍ യാത്രയായി

നിരോധനം വന്നതോടെ പൂട്ടിയ തുന്നല്‍ക്കട എന്നത്തേയ്ക്കുമായാണ് ലോക്ക്ഡൌണ്‍ ആയതറിയാതെ പത്മനാഭന്‍ യാത്രയായി.മഹാമാരി ബാധിച്ച് മരിച്ച വയോധികനെ ആചാരങ്ങളോടെ സംസ്കരിച്ചു.
കൊല്ലം കുളത്തൂപ്പുഴ കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിരോധനം വന്നതോടെ തന്‍റെ തുന്നല്‍ക്കട അടച്ച് പൂട്ടി വീട്ടിലേയ്ക്ക് മടങ്ങിയ പത്മനാഭന്‍ അറിഞ്ഞിരുന്നില്ല ലോകം കാര്‍ന്നു തിന്നുന്ന മഹാമാരി തന്നെയും പിടികൂടുമെന്നോ എന്നന്നേയ്ക്കുമായാണ് തന്‍റെകട ലോക്ക് ഡൌണായതെന്നും.
കഴിഞ്ഞദിവസം കോവിഡ് ചികിത്സക്കിടയില്‍ ആശുപത്രിയില്‍ മരിച്ച് കുളത്തൂപ്പുഴ അയ്യന്‍പിളള വളവില്‍ തയ്യല്‍ കടനടത്തി വന്ന  ഇലവും മൂട്ടില്‍ വീട്ടില്‍ 73 വയസുള്ള പത്മനാഭന്‍ രോഗം ഭേദമായി ഉടന്‍ എത്തുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്ക് ഇദ്ദേഹത്തിന്‍റെ മരണം തീരാദുഖമായത്.
പ്രദേശവാസികള്‍ക്ക് ഏറെ  പ്രിയപ്പെട്ട തുന്നല്‍ക്കാരനെയാണ്  ഇതോടെ നഷ്ടമായതും. ജീവിതകാലം മുഴുവന്‍ തയ്യല്‍ ജോലി ഉപജീവനമാക്കിയ പത്മനാഭന്‍ ഏറെ നാള്‍ വിദേശത്തും ജോലി നോക്കി.
ജീവിതം കരുപിടിപ്പിക്കാനുളള ഓട്ടത്തിനിടയില്‍ പ്രദേശത്തെ ഒട്ടേറെ തുണിക്കടകളിലും തുന്നല്‍ ജോലി നോക്കിയിരുന്ന പത്മനാഭനെ പ്രദേശവാസികള്‍ക്കെല്ലാം ഏറെ പ്രിയം തന്നെ.
മക്കളെ നാലു പേരെയും വിദ്യാഭ്യാസം ചെയ്ത് കരയ്ക്കെത്തിച്ച ശേഷവും തന്‍റെ ഉപജീവനത്തിന് ആരുടെ മുന്നിലും കൈനീട്ടരുതെന്ന കരുതലിലാവണം വര്‍ദ്ധക്യത്തിലും ജീവിതത്തിന്റെ ഇരുതലയും തുന്നിചേര്‍ക്കുന്നതില്‍ സ്വന്തം നിലയില്‍ തുന്നല്‍ മിഷ്യന്‍ കറക്കി ഉപജീവനം നടത്തിയിരുന്നത്. നല്ല മനസ്സിന്‍റെയും ജീവിത ശൈലിയുടേയും ഉടമയായ ഈ വയോധികനെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാന്‍ നല്ലതുമാത്രം.
എന്നാല്‍ തമിഴ്നാട്ടില്‍ നിന്നും രോഗവുമായി എത്തിയ യുവാവിന്‍റെ സമ്പര്‍ക്കത്തില്‍ നിന്നാവാം വയോധികനും രോഗം പടര്‍ന്നതെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും ഇതിലേയ്ക്ക് എത്തിപ്പെടുന്ന യാതൊരു ഇടപഴകലും തെളിയിക്കാന്‍ അധികൃതര്‍ക്ക് ആയിട്ടുമില്ല. അതിനാല്‍ തന്നെ പത്മനാഭന് മഹാമാരി പിടിപെടാന്‍ യാതൊരു സാധ്യതയും ഇല്ലന്നാണ് നാട്ടുകാര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. കഴിഞ്ഞ 19,23 തീയതികളിലാണ് പനിയ്ക്കും ഉദരരോഗത്തിനും ചികിത്സ തേടി കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും  തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയെത്തിയത്.
അവിടെ നടന്ന പരിശോധനയില്‍ കോവിഡ് രോഗം സ്ഥിരീകരിക്കുകയും 29 ന് പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്യുന്നത്. അവടെ വച്ച് കഴിഞ്ഞ ദിവസം മരിക്കുകയുമായിരുന്നു.
ഇതിനിടയില്‍ കോവിഡ് രോഗമുക്തി നേടുകയും ചെയ്തു അതിനാല്‍ തന്നെ കോവിഡ് പ്രോട്ടോകോള്‍ ബാധകമാക്കാതെ സമുദായാചാര ചടങ്ങുകളോടെ ബന്ധക്കളുടേയും പ്രധാന വ്യ.ക്തികളുടേയും നാന്നിധ്യത്തിലാണ് പുനലൂര്‍ നഗരസഭ പൊതുസ്മശാനത്തില്‍ സംസ്കരിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.