ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അതിര്‍ത്തി കടന്നെത്തുന്ന മലയാളികളെ സ്വീകരിക്കാന്‍ ക്രമീകരണങ്ങളായി


അതിര്‍ത്തി കടന്നെത്തുന്ന മലയാളികളെ സ്വീകരിക്കാന്‍ ക്രമീകരണങ്ങളായി
ആര്യങ്കാവ് ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലെത്തുന്നവരെ സ്വീകരിക്കാന്‍ ആവ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി അബ് ദുല്‍ നാസര്‍ അറിയിച്ചു.
കോവിഡ് 19 പരിശോധനകള്‍ പൂര്‍ത്തിയാക്കിയവരെ മാത്രമേ ജില്ലയില്‍ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുകയുള്ളു. അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങള്‍ ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കും. കേരളത്തില്‍ എത്തുന്നവര്‍ വീടുകളിലോ ക്വാറന്റൈന്‍ സെന്ററുകളിലോ നിരീക്ഷണത്തില്‍ എത്തിക്കേണ്ടതുണ്ട്.  ആയതിനാല്‍ തുടര്‍ന്നുള്ള യാത്രയ്ക്ക് കെ എസ്  ആര്‍ ടി സി യോ മറ്റ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെയോ സേവനം ഉപയോഗപ്പെടുത്തും. ശാരീരിക ബുദ്ധിമുട്ട് ഉള്ളവര്‍ക്കും ശയ്യാവലംബകരായി എത്തുന്നവര്‍ക്കും വീല്‍ചെയറുകളും തുടര്‍ന്ന് യാത്ര ചെയ്യാന്‍ ആംബുലന്‍സ് സജ്ജമായിരിക്കും. 25 ആംബുലന്‍സും 25 ടാക്‌സികളും  ആര്യങ്കാവ് ഗവ.എല്‍ പി സ്‌കൂള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ സജ്ജീകരിക്കും.
ജില്ലയില്‍ പ്രവേശിക്കുന്നവര്‍ക്ക് വില ഈടാക്കി ഭക്ഷണം നല്‍കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരുടെയും പത്തില്‍ കുറയാത്ത മെഡിക്കല്‍ സ്റ്റാഫിന്റെയും സാന്നിധ്യം ഉറപ്പ് വരുത്തും. ജില്ലാ റൂറല്‍ പൊലീസ് മേല്‍നോട്ടത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പ് വരുത്തുമെന്നും ജില്ലാ കലക് ടര്‍ അറിയച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.