ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ സ്വദേശിയായ യുവാവ് കഞ്ചാവ് പൊതികളുമായി പിടിയിൽ.


പുനലൂർ ഐക്കരക്കോണം സ്വദേശിയായ യുവാവ് കഞ്ചാവ് പൊതികളുമായി പിടിയിൽ. 
കുട്ടികൾക്കും മറ്റും കഞ്ചാവ് വിൽക്കുന്നതിനായി കഞ്ചാവ് പൊതികളിൽ സൂക്ഷിച്ചു കച്ചവടം നടത്താൻ ശ്രമിച്ച വികലാംഗനായ യുവാവ് പോലീസിന്റെ പിടിയിൽ ആയി. പുനലൂർ ഐക്കരക്കോണം താഴെകടവാതുക്കൽ സ്വദേശി ആയ രാഹുൽ (24) ആണ് പോലീസിന്റെ പിടിയിൽ ആയത്. കഴിഞ്ഞ കുറെ നാൾ ആയി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ വർഷം ഒരു അപകടത്തിൽ വലതു കൈപ്പത്തി നഷ്ടപ്പെട്ട ഇയാൾ പ്രദേശത്തെ കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് കഞ്ചാവ് നൽകുന്നതായി പരാതി ഉണ്ടായിരുന്നു. പിടിച്ച സമയo 10 പൊതി കഞ്ചാവ് ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നു.
പുനലൂർ ഡി.വൈ.എസ്.പി അനിൽ ദാസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ സ്റ്റേഷനിലെ എസ്.ഐമാരായ രവി, ഗോപകുമാർ, എ.എസ്.ഐമാരായ രാജൻ, ബിനീഷ് പാപ്പച്ചൻ, സി.പി.ഒമാരായ ജിജോ, ശബരീഷ്, രജിത്, അഭിലാഷ് എന്നിവർ ചേർന്ന സംഘം ഇയാളെ തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് മാഫിയക്കെതിരെ ഇനിയും ശക്തമായ നടപടികൾ ഉണ്ടാകും എന്ന് എസ് .എച്ച.ഒ ബിനു വർഗീസ്, എസ്.ഐ മാരായ രവി, ഗോപകുമാർ എന്നിവർ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.