ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ ആശ്വാസ് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെ വീട്ടിലേക്ക്‌ പോകുന്ന വഴിയില്‍ പുനലൂര്‍ പോലീസ്‌ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി.

പുനലൂര്‍ ആശ്വാസ്  മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെ വീട്ടിലേക്ക്‌ പോകുന്ന വഴിയില്‍ പുനലൂര്‍ പോലീസ്‌ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി.
രാത്രി എട്ടരക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോയ ആശ്വാസ് മെഡിക്കൽ സ്റ്റോർ ജീവനക്കാരന്‍ 19 വയസുള്ള വിളക്കുവെട്ടം കിഴക്കെപുറത്തു ഹൌസില്‍ സാബുവിന്റെ മകന്‍ സാവിയോ സാബുവിനെയാണ് പോലീസ് മർദ്ദിച്ചവശനാക്കിയത്.
പുനലൂർ വാളക്കോട് അമ്പലക്കരക്ക് സമീപം വച്ചാണ് സംഭവം മെഡിക്കൽ സ്റ്റോറിൽ ജോലി കഴിഞ്ഞിട്ട് സാവിയോ സാബുവും ജ്യേഷ്ഠനും ബൈക്കുകളില്‍ വരുമ്പോള്‍ സഹോദരന്റെ ബൈക്കിന്റെ സൈഡില്‍ വെച്ചിരുന്ന കവറുകള്‍ വീഴാന്‍ തുടങ്ങി. 
ഇരുവരും ബൈക്ക്‌ നിര്‍ത്തുകയും ബൈക്കിലെ ഒരു കവര്‍ സാവിയോ സാബുവിന്റെ ബൈക്കില്‍ മാറ്റുന്ന നേരം റോങ്ങ്‌ ദിശയില്‍ പാഞ്ഞു വരുന്ന രണ്ട് ലൈറ്റ് കാണുകയും ഇവര്‍ പേടിച്ച് ബൈക്ക്‌ റോഡ്‌ സൈഡില്‍ മാറ്റുമ്പോള്‍ പാഞ്ഞു വന്ന പോലീസ് ജീപ്പ് കൊണ്ടു വന്നു നിർത്തി ഒരു പ്രകോപനവും ഇല്ലാതെ സാവിയോ സാബുവിനെ രണ്ട് പോലീസുകാര്‍ മുതുകില്‍ അടിച്ച് ഉടുപ്പ് വലിച്ചുകീറി ബൈക്കില്‍ നിന്നും വലിച്ചു തറയില്‍ ഇട്ട് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
പരിസരവാസികളായ ആളുകള്‍ ഓടി കൂടിയപ്പോൾ അബദ്ധം മനസ്സിലാക്കിയ പോലീസ് മുറിവേറ്റ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെ വഴിയില്‍ ഉപേക്ഷിച്ചിട്ട് കടന്നു കളഞ്ഞതായി പറയുന്നു.
വിവരം അറിഞ്ഞെത്തിയ മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ പുനലൂര്‍  താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.സാവിയോ സാബുവിന്റെ നെറ്റിയില്‍ നാല് തുന്നലുണ്ട്.കൈക്കും തോളിനും
മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന മകനെ അകാരണമായി മര്‍ദ്ദിച്ച പോലീസ്‌ അതിക്രമത്തിനെതിരെ ഉന്നത പോലീസ്‌ അധികാരികള്‍ക്കും മുഖ്യമന്ത്രി ,മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കുമെന്ന് സാവിയോ സാബുവിന്റെ പിതാവ് സാബു പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.