ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂര്‍ യുവതിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ

കൊല്ലം പുനലൂര്‍ യുവതിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ.
പുനലൂർ സ്വദേശിനിക്ക് നഗ്ന ചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ച യുവാവ് പിടിയിലായി. പുനലൂർ ചെമ്മന്തൂർ മുള്ളിക്കാട് പുത്തൻ വീട്ടിൽ റോയി ജോൺ മകൻ 29 വയസുള്ള റോബിൻ റോയി ജോൺ ആണ് പുനലൂർ പോലീസിന്റെ പിടിയിൽ ആയത്.
കഴിഞ്ഞ കുറച്ചു നാളുകൾ ആയി യുവതിയുടെ ഫേസ്ബുക് മെസ്സെഞ്ചറിലേക്ക് യുവാവ് വ്യാജ പ്രൊഫൈൽ നിർമിച്ചു അതിൽ നിന്നും വിവിധ അശ്ലീല സൈറ്റുകളിൽ നിന്നും വിവിധ വീഡിയോകളും ഫോട്ടോകളും യുവതിക്ക് അയക്കുകയായിരുന്നു.
തുടർന്ന് യുവതി പുനലൂർ DYSP ക്ക് പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പുനലൂർ പോലീസ് സ്ത്രീകളെ അപമാനിച്ചതിനും IT ആക്ട് പ്രകാരവും കേസ് എടുത്തു അന്വേഷണം തുടങ്ങിയിരുന്നു.
ഇന്നലെ രാത്രി പ്രതി വീട്ടിൽ എത്തിയതായി പുനലൂർ DYSP അനിൽ ദാസിന് വിവരം ലഭിച്ചിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ പുനലൂർ സ്റ്റേഷനിലെ SI മാരായ രാജ്‌കുമാർ, അജികുമാർ, ഗോപകുമാർ, എ എസ് ഐ മാരായ അനിൽകുമാർ, രാജൻ, സിപിഒ മാരായ ജിജോ, ശബരീഷ്, അഭിലാഷ്, രജിത് ലാൽ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ അന്വേഷണം നടത്തി വരുന്നതായും സമൂഹ മാധ്യമങ്ങൾ വഴി സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരെ ഇനിയും ശക്തമായ നടപടി സ്വീകരിക്കും എന്ന് എസ് എച്ച്.ഒ ബിനു വർഗീസ്, എസ്.ഐ രാജ് കുമാർ എന്നിവർ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.