ആർ പി എൽ വേതന വിതരണം എ.ഐ.ടി.യു.സിയോട് കൊമ്പ് കോര്‍ത്ത് സി.ഐ.ടി.യു - ഐ.എന്‍.ടി.യു.സി യുണിയനുകൾ.
ആർ പി എൽ തൊഴിലാളികൾക്കും ജീവനക്കാർക്കും കോവിഡ് കാലഘട്ടത്തിലെ മുഴുവൻ വേതനവും നൽകണമെന്ന് സി.ഐ.ടി.യു - ഐ.എന്‍.ടി.യു.സി യുണിയനുകൾ.
ആർ പി എൽ ഹെഡ് ഓഫീസ് പടിക്കൽ മാനേജിങ്ങ് ഡയറക്ടറെ ഉപരോധിച്ച് കൊണ്ട് നടന്ന പ്രതിഷേധ പരിപാടിയിലാണ് യുണിയനുകൾ ആവശ്യം ഉന്നയിച്ചത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാന പ്രകാരം ലോക് ഡൗൺ കാലഘട്ടത്തിൽ മുഴുവൻ വേതനവും നൽകണമെന്നാണ് തീരുമാനം. എന്നാൽ ആര്.പി.എല്ലിലെ എ.ഐ.ടി.യു.സി യുണിയൻ അറുപത് ശതമാനം വേതനം മാത്രം നൽകിയാൽ മതി എന്ന തീരുമാനം കൈകൊണ്ടത് തൊഴിലാളി വിരുദ്ധ പ്രവർത്തനത്തിന്റെയും തൊഴിലാളികളെ വഞ്ചിക്കുന്നതിന്റെയും ഭാഗമായ് ആണ് എന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ പറഞ്ഞു.
റബ്ബറിന്റെ വിലിയിടിവും സാമ്പത്തിക പ്രതിസന്ധിയും കമ്പനിയുടെ ദൈനംദിന പ്രവർത്തനം തന്നെ താളം തെറ്റുന്നു .ഈ ഘട്ടത്തിൽ തൊഴിലാളികളോടും ജീവനക്കാരോടും അനുഭാവ പൂര്‍വമായ തീരുമാനങ്ങളാണ് സർക്കാരും തൊഴിൽ വകുപ്പും കൈക്കൊള്ളുന്നത്.
തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷണനോട് ഉള്ള വെല്ലുവിളി ആണ് ഇടതുപക്ഷതൊഴിലാളി പ്രസ്ത്ഥാനമായ എ.ഐ.ടി.യു.സി നടത്തുന്നത് എന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ഏരൂർ സുബാഷ് പറഞ്ഞു.
കമ്പനി മാനേജിങ്ങ് ഡയറക്ടർ സുനിൽ പമിഡിയുമായി യുണിയനുകൾ നടത്തിയ ചർച്ചയിൽ സംയുക്ത ട്രേഡ് യുണിയൻ മീറ്റിങ്ങ് വിളിച്ച് കൂട്ടും എന്ന് തിരുമാനമായി. ഇതെ തുടർന്നാണ് യുണിയനുകൾ പ്രതിഷേധ പരിപാടി അവസാനിപ്പിച്ചത്.
വെളിയാഴ്ച്ച രാവിലെ പത്ത് മണിക്ക് ഹെഡ് ഓഫീസ് കോൺഫറൻസ് ഹാളിലാണ് മീറ്റിങ്ങ്.
സി.ഐ.ടി.യു എംപ്ലോയിസ് യുണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി അജയൻ, സി.ഐ.ടി.യു നേതാക്കളായ വിഷ്ണുരമേശ്, ഗോപൻ ,രമേശൻ, ഫർണാന്ഡസ്, ഐ.എന്‍.ടി.യു.സി ആര്.പി.എല്‍ ജനറൽ സെക്രട്ടറി കെ സുന്ദരേശൻ, ഐ.എന്‍.ടി.യു.സി നേതാക്കളായ വിജയകുമാർ, കനകമ്മ, ഡെനിമോൻ, നന്ദകമാർ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ