ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ആർ പി എൽ തോട്ടം തൊഴിലാളികളുടെ ലോക് ഡൗൺ കാലഘട്ടത്തിലെ ശമ്പള വിതരണം ആരംഭിച്ചു.

ആർ പി എൽ തോട്ടം തൊഴിലാളികളുടെ ലോക് ഡൗൺ കാലഘട്ടത്തിലെ ശമ്പള വിതരണം ആരംഭിച്ചു. ലോക് ഡൗൺ കാലയളവിലെ ഇരുപത്തി ഒൻപത് ദിവസത്തെ ശമ്പളം ഇന്ന് മുതലാണ് തൊഴിലാളികളുടെ അക്കൗണ്ട് വഴി  മാനേജ്മെന്റ് വിതരണം ചെയ്ത് തുടങ്ങിയത്. ഒരു ദിവസത്തെ വേതന തുകയായ അഞ്ഞൂറ്റി പത്ത് രൂപ എന്ന നിരക്കിൽ ഇരുപത്തി ഒൻപത് ദിവസത്തെ തുകയാണ് തൊഴിലാളികളുടെ അക്കൗണ്ടുകളിൽ എത്തുക. തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷണന്റെ നിർദ്ദേശപ്രകാരമാണ് മാനേജ്മെന്റ് ശമ്പള വിതരണം ആരംഭിച്ചതും. തൊഴിലാളികൾക്ക് അൻപത് ശതമാനം ശമ്പളം വിതരണം നടത്താനായിരുന്നു ആദ്യഘട്ടത്തിൽ കമ്പനി തീരുമാനം. ഇതിനെതിരെ ട്രെഡ് യുണിയനുകൾ രംഗത്ത് വന്നിരുന്നു.
നൂറ് ശതമാനം വേതനം നൽകണമെന്നായിരുന്നു യുണിയനുകളുടെ ആവശ്യം.യുണിയനുകളുടെ പ്രതിഷേധത്തെ തുടർന്ന് മാനേജ്മെന്റ് സംയുക്ത ട്രേഡ് യുണിയൻ മീറ്റിങ്ങ് വിളിച്ചു.തൊഴിൽ വകുപ്പിലേക്ക് റിപ്പോർട്ട് സമർപ്പിച്ച് അനുകൂല തീരുമാനം കൈക്കൊള്ളാം എന്ന് കമ്പനി മാനേജിങ്ങ് ഡയറക്ടർ യുണിയൻ പ്രതിനിധികൾക്ക് മീറ്റിങ്ങിൽ ഉറപ്പ് നൽകി. തൊഴിൽ വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലോക് ഡൗൺ കാലത്തിലെ മുഴുവൻ വേതനവും നൽകുവാൻ ഉത്തരവായത്.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു.സി യുണിയനുകളാണ് മുഴുവൻ വേതനവും തൊഴിലാളികൾക്ക് നൽകണമെന്ന ആവശ്യം ഉന്നയിച്ചത് രംഗത്ത് വന്നത്. എന്നാൽ ആർ പി എല്ലിൽ തൊഴിലാളികളുടെ മുഴുവൻ വേതനത്തിന് വേണ്ടി സമരം നടത്തിയ ഈ ട്രേഡ് യുണിയനുകൾ ഓയിൽപാമിലെ തൊഴിലാളികളുടെ വേതന വിഷയത്തിൽ ഇടപെട്ടിട്ടില്ല. ഓയിൽപാം മാനേജ്മെന്റ് തന്നിഷ്ടപ്രകാരം തീരുമാനങ്ങൾ കൈ കൊണ്ട് ശമ്പള വിതരണം നടത്തുകയായിരുന്നു.
ഇതിനെതിരെ തൊഴിലാളികൾക്ക് ഇടയിൽ പ്രതിഷേധം ഉയർന്നിരുന്നെങ്കിലും വിഷയത്തിൽ ട്രേഡ് യൂണിയനുകൾ ഇടപെടാത്തത് തൊഴിലാളികൾക്ക് തിരിച്ചടിയായി. തൊഴിലാളികളുടെ ആവശ്യത്തിന് മുഖവില നൽകാതെ ഓയിൽപാം മാനേജ്മെൻറിന് കുടപിടിക്കുകയാണ് അംഗീകൃത ട്രേഡ് യുണിയൻ നേതാക്കൾ.
ബി എം എസ് ഓയിൽപാം വേതന വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും ഇവർക്ക് എസ്റ്റേറ്റിനുള്ളിലെ അംഗബല കുറവ്  പ്രശന പരിഹാരത്തിന് തടസ്സമായി. ലോക് ഡൗൺ കാലയളവിലെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശപ്രകാരമുള്ള മുഴുവൻ വേതനവും തൊഴിലാളികൾക്ക് വിതരണം ചെയ്യണമെന്നാണ് ബി.എം.എസിന്റെ ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.