കൊല്ലം അഞ്ചൽ നെട്ടയം കോണത്ത് പ്രവർത്തിക്കുന്ന സൗപർണിക സ്വയം സഹായ സംഘം വിവിധ സാമൂഹിക പ്രവർത്തനങ്ങൾ നടത്തി മാതൃകയാവുന്നു.
പ്രദേശത്ത് നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തി വരുന്ന സൗപർണ്ണിക പുരുഷ സ്വയം സഹായ സംഘം കോവിഡ് 19 കാലഘട്ടത്തിൽ 8000 മാസ്കുകൾ വിതരണം ചെയ്തു മാതൃകയായി .
ഒരു വീട്ടിൽ നാല് മാസ്ക് എന്ന ക്രമപ്രകാരം പ്രത്യേകം തയ്യാറാക്കിയ കവറുകളിലാണ് വിതരണം ചെയ്തത് .
നെട്ടയം, തെക്കേ നെട്ടയം, പൊന്നംകോട്, പുത്തുകുഴി ,കോണത്ത് ജംഗ്ഷൻ, കുശിണി മുക്ക്. എന്നിവിടങ്ങളിൽ 2 ഗ്രൂപ്പായി തിരിഞ്ഞ് 3 ദിവസം കൊണ്ടാണ് മാസ്ക്കുകൾ വിതരണം ചെയ്യ്തത്.
രമേശൻ ,മണി, ദേവൻ വി.എസ് ,അനൂപ് ,അഖിൽ അച്ചു, ശ്രീദേവ്, ജിത്തു, ബിനോയ്, രാഹുൽ, ഗോകുൽ, അജിൻ ,അനന്ദു എന്നിവർ മാസ്ക്ക് വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി.
ലോക്ക് ഡൗൺ സമയത്ത് പച്ചക്കറി കിറ്റുകളും ഈ സംഘം വിതരണം ചെയ്തിരുന്നു .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ