വിദ്യാർത്ഥികൾ പഠനത്തോടൊപ്പം കൃഷിയും പഠിച്ചിരിക്കണമെന്ന സന്ദേശം ഉയർത്തി വിദ്യാർത്ഥി സംഘടന. ഒരു നാടിനെ ഭക്ഷ്യക്ഷാമത്തിൽ നിന്ന് സ്വയം പര്യാപ്തമാക്കാനുള്ള ഒരു വിദ്യാർത്ഥി സംഘടനയുടെ മുന്നോട്ട് ഉള്ള തുടക്കമാണ് ഇത്.
സംസ്ഥാനത്ത് ഭക്ഷ്യ ഉത്പാദനത്തിന്റെ തോത് ഗണ്യമായ് കുറഞ്ഞത് വരും കാലഘട്ടത്തിൽ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന് വഴിയൊരുക്കാം. എന്നാൽ ഇത് മുൻകൂട്ടി കണ്ട് കൊണ്ട് എസ്.എഫ് .ഐ എന്ന വിദ്യാർത്ഥി സംഘടന തരിശിടങ്ങൾ ഏറ്റെടുത്ത് കൃഷി തുടങ്ങി.സമഗ്രമായ കൃഷി സമഗ്രമായ നാട് എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ' ഇന്ന് എസ്.എഫ് .ഐ യുടെ എല്ലാ പ്രവർത്തകരുടെ വീട്ടുവളപ്പുകളിലും തിരിശിടങ്ങളിലും സംസ്ഥാനത്തൊട്ടാകെ കൃഷി ഇറക്കി. കൊല്ലം ജില്ലയിലെ അഞ്ചൽ നെട്ടയത്താണ് എസ്.എഫ് .ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കൃഷിക്ക് തുടക്കം കുറിച്ചത്. ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹനൻ നിർവ്വഹിച്ചു.എസ് എഫ് ഐ ജില്ലാ സെക്രട്ടറി പി.അനന്ദു, അഞ്ചൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ് ഷിജു, ഡി.വൈ.എഫ്.ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി അജാസ്, ബ്ലോക്ക് കമ്മറ്റി അംഗം അഭിലാഷ്, എസ്.എഫ് .ഐ ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ ഇർഷാദ്, പ്രേചന്ദ്, എസ്.എഫ് .ഐ അഞ്ചൽ ഏരിയ സെക്രട്ടറി ഷാഹിൻ, പ്രസിഡന്റ് അമ്പു, നസ്‌ലിം തുടങ്ങിയവർ പരുപാടിക്ക് നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ