ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം.

കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം.
ഏറം വെള്ളശ്ശേരി വീട്ടിൽ വിശ്വനാഥൻ, വിജയലക്ഷ്മി ദമ്പതികളുടെ മകൾ 25 വയസുള്ള ഉത്തരയാണ് മരിച്ചത്.ഭർത്താവിനൊപ്പം കട്ടിലിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്.
രാവിലെ ഉത്തരയെ വിളിച്ചിട്ടു ഉണരാതായതോടെ വീട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പാമ്പ് കടിച്ചാണ് മരണം സംഭവിച്ചത് എന്ന് വ്യക്തമായി. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി മുറികൾ പരിശോധിച്ചു.പരിശോധനയിൽ ഉത്തരയുടെ കിടപ്പ്  മുറിക്കുള്ളിൽ നിന്ന് മൂർഖൻ പാമ്പിനെ കണ്ടെത്തി.
ഒരു മാസത്തിന് മുമ്പ് അടൂരിലെ ഭർത്താവിന്റെ വീട്ടിൽ വെച്ചും ഉത്തരയെ പാമ്പ് കടിച്ചു.അന്ന് പുഷ്പഗിരി മെഡിക്കൽ കോളേജിലാണ് ചികിത്സ നടത്തിയത്. ചികിത്സക്ക് ശേഷം അഞ്ചലിലെ സ്വന്തം വീട്ടിൽ വിശ്രമിക്കെയാണ് വീണ്ടു പാമ്പ് കടി ഏറ്റത്.
രാത്രിയിൽ കിടപ്പ് മുറിയുടെ ജനൽ പാളികൾ തുറന്നിട്ടിരുന്നു. ഇതിലൂടെയാകാം പാമ്പ് മുറിക്കുള്ളിൽ പ്രവേശിച്ചത് എന്നാണ് പ്രാധമിക നിഗമനം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തികരിച്ച ശേഷം മൃതശരീരം വീട്ട് വളപ്പിൽ സംസ്കരിച്ചു.
ഭർത്താവ് സൂരജ് മകന്‍ ഒരു വയസുളള ധ്രൂവ്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.