ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നിരന്തര വന്യജീവി ആക്രമണം ഉണ്ടാകുന്ന കേരള തമിഴ് നാട് അതിർത്തിയായ കോട്ടവാസൽ റെയിൽവേ തുരങ്കത്തിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ആശങ്ക


നിരന്തര വന്യജീവി ആക്രമണം ഉണ്ടാകുന്ന കേരള തമിഴ് നാട് അതിർത്തിയായ കൊല്ലം ആര്യങ്കാവ് കോട്ടവാസൽ റെയിൽവേ തുരങ്കത്തിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ആശങ്ക. മതിയായ സുരക്ഷ ജീവനക്കാർ ഇല്ലാതെ ഏതു നിമിഷവും വന്യജീവി ആക്രമണം ഭയന്ന് ആണ് പ്രദേശത്ത്‌ ജീവനക്കാര്‍ കാവല്‍ നില്‍ക്കുന്നത്.
നിലവിൽ റെയിൽവേ പോലീസും, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവയിലെ വളരെ കുറച്ചു ഉദ്യോഗസ്ഥൻ മാത്രമാണ് ഇവിടെ ജോലി ചെയ്യാനുള്ളത്, എന്നാൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അഥവാ ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിയാൽ ഈ പരിശോധന കാര്യക്ഷമമാക്കാൻ കഴിയും, ഇപ്പോൾ കോവിഡ് പശ്ചാത്തലത്തിൽ ട്രെയിൻ സർവീസ് നിർത്തലാക്കിയതിനാൽ ആര്‍.പി.എഫ് ഉദ്യോഗസ്ഥർക്ക് മുൻപ് ഉണ്ടായിരുന്നു അത്രയും ജോലി ഇല്ല.
പുനലൂരിൽ നിന്നുള്ള റെയിൽവേ പോലീസ് ആണ് കൊല്ലം കരിക്കോട് മുതൽ കോട്ടവാസൽ വരെ പരിശോധന നടത്തേണ്ടത്. അതിനായി 10 ൽ താഴെ ഉദ്യോഗസ്ഥർ മാത്രം.ഒന്ന് ഇരിക്കാൻ കസേര പോലും ഇല്ലാതെ രാത്രിയും പകലും കഴിച്ചു കൂട്ടണം.
മഴ പെയ്തു തുടങ്ങിയാൽ തുരങ്കത്തിൽ ഉള്ളിൽ കയറി നിന്ന് മഴയിൽ നിന്ന് രക്ഷനേടാം.എന്നാല്‍ മലമ്പാമ്പ്‌, മൂര്‍ഖന്‍ തുടങ്ങി പാമ്പുകളുടെയും കൂടാതെ പുലി,കരടി,പന്നി തുടങ്ങിയ വന്യജീവികളുടെയും വിഹാര സ്ഥലമാണ് ഈ ഭാഗം.ഇവിടം അപകട മേഖല ആണെന്ന് പ്രദേശവാസികളും പറയുന്നു.സ്വന്തമായി യാതൊരു സുരക്ഷയും ഇല്ലാതെയാണ് ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക്‌ വേണ്ടി സുരക്ഷ ഒരുക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ തമിഴ്നാട് റോഡ് മാർഗ്ഗം യാത്ര നിരോധിച്ചപ്പോൾ തുരങ്കം വഴി ആളുകൾ കാൽനട യാത്രയായി എത്തുന്നത് തടയാനാണ് കോട്ടവാസൽ തുരങ്കത്തിൽ പോലീസ്, വനം വകുപ്പ്‌ ഉദ്യോഗസ്ഥരെ നിയമിച്ചത്. അതിനാൽ വളരെ പ്രയോജനകരമായ നിലയില്‍ കാൽനട യാത്ര തടയാനും ആയിട്ടുണ്ട്
രാത്രി കാലം ആയാൽ ഇവിടുത്തെ പരിശോധന അത്ര സുരക്ഷിതം അല്ല. വന്യമൃഗങ്ങളുടെ ആക്രമണം നിരന്തരം ഉണ്ടാകുന്ന സ്ഥലം ആണ് ഇതെന്ന് നാട്ടുകാർ തന്നെ പറയുന്നു.
അപ്പോൾ ഉദ്യോഗസ്ഥരുടെ അഭാവം സുരക്ഷ ഒരുക്കുന്നവർക്കു സുരക്ഷാ ഭീക്ഷണി ഉണ്ടാകുമെന്ന പേടിയിലാണ് ഇവിടെ ഉള്ളവർ ജോലി ചെയ്യുന്നത്. അതിനാൽ ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി, സുരക്ഷ ജോലിക്കാരുടെ അംഗബലം കൂട്ടി, സുരക്ഷ ഉദ്യോഗസ്ഥർക്കു സുരക്ഷിതമായി ജോലി ചെയ്യുവാനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.