ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അയല്‍വാസിയുടെ പുരയിടത്തിലെ തേക്കില്‍ നിന്നുള്ള പുഴുക്കളെ കൊണ്ട് പൊരുതി മുട്ടി ഒരു കുടുംബം.

അയല്‍വാസിയുടെ പുരയിടത്തിലെ തേക്കില്‍ നിന്നുള്ള പുഴുക്കളെ കൊണ്ട് പൊരുതി മുട്ടി ഒരു കുടുംബം.കരവാളൂര്‍ കുണ്ടുമണ്‍ നോയല്‍ വില്ലയില്‍ പ്രിന്‍സ്‌ തങ്കച്ചന്റെ വീട്ടിലാണ് രൂക്ഷമായ പുഴു ശല്യം ഉള്ളത്.അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന തേക്കുമരത്തിലാണ് പുഴുവുള്ളത്.
മരത്തിന്റെ ഇലകളില്‍ നിന്നും കഴിഞ്ഞ നാല് ദിവസമായി ആയിരക്കണക്കിന് പുഴുക്കളാണ് ചിലന്തിവലയുടെ നൂല്‍ പോലെയുള്ള നൂലില്‍ നിന്നും തൂങ്ങിയിറങ്ങി റോഡിലും തങ്കച്ചന്റെ വീട്ടിലും പരിസരത്തും മതിലിലും ഇഴഞ്ഞു നടക്കുന്നത്.
നേരാം വണ്ണം പുറത്തിറങ്ങാനൊ ഭക്ഷണം കഴിക്കാനോ നിവര്‍ത്തിയില്ലാതെ വീര്‍പ്പുമുട്ടി കഴിയുകയാണ് വീടിന്റെ കതക് പോലും തുറക്കാന്‍ പറ്റാത്ത സാഹചര്യം ആണെന്ന് പ്രിന്‍സ്‌ തങ്കച്ചന്റെ ഭാര്യ പ്രീയ പറഞ്ഞു .
ഈ കുടുംബത്തിന്റെ കഷ്ട സ്ഥിതി അറിഞ്ഞ പുനലൂര്‍ ന്യൂസിന്റെ ഇടപെടീലിനെ തുടര്‍ന്ന് കരവാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ പതിമൂന്നാം വാര്‍ഡ്‌ ആശാവര്‍ക്കര്‍ പ്രിന്‍സ്‌ തങ്കച്ചന്റെ വീട്ടിലെത്തുകയും സ്ഥിതിഗതികള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു എന്നും വസ്തുവിന്റെ ഉടമയെ വിളിക്കുവാനുള്ള ഫോണ്‍ നമ്പര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കിയിട്ടുണ്ടെന്നും ആശാവര്‍ക്കര്‍ കുമാരി ബാലചന്ദ്രന്‍ പറഞ്ഞു.

തുടര്‍ന്ന് പുഴുവിനെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം ആശാ വര്‍ക്കര്‍ മടങ്ങി പോയി.
കഴിഞ്ഞ  ദിവസം ഇത് വഴി വന്ന ഇരുചക്ര വാഹന യാത്രികയുടെ ശരീരത്തിലേക്ക് പുഴുക്കള്‍ വീണതിനെ തുടര്‍ന്ന് ഭയന്ന് നിയന്ത്രണം തെറ്റി വാഹനത്തില്‍ നിന്നും വീണിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.