
ലോക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം സംസ്ഥാന ജില്ലാ അതിര്‍ത്തികള്‍ കടന്ന് ഭക്ഷ്യവസ്തുക്കളും അവശ്യ സേവന വസ്തുക്കളുമായി വരുന്ന ട്രക്കുകളും, ചരക്കു വാഹനങ്ങളും കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സര്വെയലന്സില് ഉള്‍പ്പെടുത്തി. സംസ്ഥാനാന്തര ഭക്ഷ്യ വിതരണ ശൃഖല കോവിഡ് നിരീക്ഷണത്തിലെ ദുര്‍ബല കണ്ണിയായി തുടരുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാകും. ഈ സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ ജില്ലയില്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് ബോധവല്കരണം നടത്തുതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുതിനും വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും ഏകോപനം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.
മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമെത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ ജില്ലയിലെ ചുമട്ടു തൊഴിലാളികളുമായി അടുത്തിടപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇവര്‍ പൊതു ശുചിമുറികള്‍ ഉപയോഗിക്കുവരും മറ്റനേകം സാമൂഹ്യ ബന്ധങ്ങള്‍ ഉള്ളവരുമാണ്. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍പോലും ഒരു ചുമട്ടു തൊഴിലാളിക്ക് ശരാശരി നൂറിലധികം പേരുമായി സമ്പര്ക്കമുണ്ടാകുുണ്ട്.
അന്തര്‍ സംസ്ഥാന ചരക്കുവാഹന തൊഴിലാളികളില്‍ ബഹു ഭൂരിപക്ഷത്തിനും രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും മുന്‍കരുതല്‍ അനിവാര്യമാണ്. ഇവരുമായി നമ്മുടെ ചുമട്ടുതൊഴിലാളികള്‍ അടുത്തിടപഴകുതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഘുലേഖകളായി തയ്യാറാക്കി പ്രധാന മാര്‍ക്കറ്റുകളിലും ചെക്ക് പോസ്റ്റുകളിലും വിതരണം ചെയ്തു. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് മാസ് മീഡിയ വിഭാഗമാണ് തമിഴ്, മലയാളം, ഹിന്ദി, കന്നട എന്നീ 4 ഭാഷകളില്‍ ബോധവല്‍ക്കരണ ലഘുലേഖ തയ്യാറാക്കിയത്. ജില്ലാ അതിര്‍ത്തികളിലുളള 28 സര്‍വ്വയിലന്‍സ് പോയിന്റുകളില്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവ നല്‍കാനും തീരുമാനിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര് ശ്രീലത അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ