ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അച്ഛന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തശേഷം ക്വാറന്റീനിലാവാതെ കർണാടകത്തിലേക്ക് മടങ്ങാൻ ശ്രമം; ആറുപേർ വീണ്ടും ക്വാറന്റീനിൽ


കൊല്ലം പുനലൂര്‍ വിളക്കുവെട്ടത്ത് ക്വാറന്റീനിൽ ആയ ബന്ധുക്കള്‍ മുങ്ങിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു എന്നാരോപിച്ച് വീട് കയറി വീട്ടമ്മ ഉള്‍പ്പടെയുള്ളവരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു.
വിളക്കുവെട്ടം കിഴക്കേക്കര പുത്തന്‍വീട്ടില്‍ ചോലയപ്പന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തശേഷം ക്വാറന്റീനിലാവാതെ തിരികെ കർണാടകത്തിലേക്ക്‌ പോകാൻ ശ്രമിച്ച മകനും അഞ്ചുപേരും വീണ്ടും ക്വാറന്റീനിൽ. വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു എന്നാരോപിച്ചായിരുന്നു വീട് കയറി ആക്രമണം.
വിളക്കുവെട്ടത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട ചോലയപ്പന്റെ സംസ്കാരത്തിന് കർണാടകത്തില്‍ നിന്നും എത്തിയ മകന്റെ ബന്ധുക്കളാണ് ആക്രമിച്ചത് എന്ന് അയല്‍വാസിയുടെ പരാതി.
പുനലൂർ വിളക്കുവെട്ടത്ത് വ്യാഴാഴ്ചയാണ് സംഭവം.
അച്ഛന്‍ ചോലയപ്പന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ കർണാടകത്തിൽ ജോലി ചെയ്യുന്ന മകനും സംഘവും വ്യാഴാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്. പാസ് നേടിയാണ് ഇവർ വന്നത്. ചടങ്ങ് കഴിഞ്ഞശേഷം ആരോഗ്യവിഭാഗം അധികൃതർ ഇവരെ അടുത്ത് മറ്റൊരു വീട്ടിൽ ക്വാറൻറീനിലാക്കി. എന്നാൽ വൈകുന്നേരത്തോടെ ഇവർ അവിടെനിന്നു പോകുകയായിരുന്നു.
അയൽവാസികൾ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിച്ചു. ആരോഗ്യ പ്രവർത്തകർ വിവരം ആർ.ഡി.ഒ.യെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആര്യങ്കാവിൽ സംഘത്തെ പോലീസ് തടഞ്ഞു. രാത്രിയോടെ പുനലൂരിലെത്തിച്ച് വീണ്ടും ക്വാറന്റീനിലാക്കി. ഇതേസമയം മൂന്നുദിവസത്തിനകം മടങ്ങിപ്പോകുന്നതിനുള്ള ’റിട്ടേൺ പാസ്’ കൈവശം ഉണ്ടായിരുന്നെന്ന് ഇവർ അവകാശപ്പെടുന്നു.
ഇവര്‍ കര്‍ണാടകയിലേക്ക് മടങ്ങി പോയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു എന്നാരോപിച്ച് അയൽവാസിയായ വിളക്കുവെട്ടം റിനു ഭവനില്‍ രാജുവിനെയും ഭാര്യ സുനിലയെയും മകന്‍ റിനുവിനെയും കർണാടകത്തില്‍ നിന്നും എത്തിയ മകന്റെ ബന്ധുക്കള്‍ സുമേഷ്‌ എന്നയാളിന്റെ നേതൃത്വത്തില്‍ വീട് കയറി ആക്രമിച്ചു.
വീടിന്റെ കതക്‌ ചവുട്ടി പൊളിച്ചു അകത്ത് കടന്ന ഇവര്‍ വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും രാജുവിനെയും ഭാര്യ സുനിലയെയും മകന്‍ റിനുവിനെയും വടി കൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. മുമ്പ്‌ അപകടത്തില്‍ പരുക്കേറ്റ് കാലില്‍ കമ്പിയിട്ടിരുന്ന റിനുവിന് പത്തല്‍ കൊണ്ടുള്ള അടിയില്‍ പരുക്കേറ്റു.
രാത്രിയില്‍ വലിയ നിലവിളിയും ബഹളവും കേട്ട് ഓടിവന്നപ്പോള്‍ ഇവരെ മര്‍ദ്ദിക്കുന്നതാണ് കണ്ടതെന്ന് അയല്‍വാസിയും ബന്ധുവുമായ രഞ്ചിനി പറഞ്ഞു.
ആക്രണത്തില്‍ പരുക്കേറ്റ റിനു പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ചികില്‍സ തേടി.തുടര്‍ന്ന് റിനുവിന്റെ അമ്മ സുനില പുനലൂര്‍  പോലീസില്‍ പരാതി നല്‍കി.
ലോക്ക് ഡൌണ്‍ മാനദണ്ഡം പാലിക്കാതെ ആണ് ചോലയപ്പന്റെ സംസ്കാരത്തിന് ആളുകള്‍ കൂടിയത് എന്നും ആക്ഷേപം ഉണ്ട്.ശവസംസ്കാരച്ചടങ്ങിൽ ദീർഘനേരം പങ്കെടുത്തതിനാലാണ് ഇവർക്ക് ക്വാറൻറീൻ നിർദേശിച്ചതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.ഷാഹിർഷ പറഞ്ഞു. കർണാടകത്തിലെ ഹോട്സ്പോട്ടിൽ നിന്നാണ് ഇവർ എത്തിയത്. ഇനി 14 ദിവസത്തിനുശേഷമേ ഇവരെ മടക്കി അയയ്ക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവിഭാഗം അധികൃതർ ഇവരെ അടുത്ത് മറ്റൊരു വീട്ടിൽ ക്വാറൻറീനിലാക്കി എന്നാല്‍ അധികൃതരുടെ നിര്‍ദേശം കാറ്റില്‍ പറത്തി കടന്നു കളയാന്‍ ശ്രമിച്ച കർണാടകത്തിലെ ഹോട്സ്പോട്ടിൽ നിന്നും വന്ന ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും,ലോക്ക് ഡൌണ്‍ മാനദണ്ഡം പാലിക്കാതെ ആണ് വിളക്കുവെട്ടം ചോലയപ്പന്റെ സംസ്കാരത്തിന് ആളുകള്‍ കൂടിയത് എന്നും, വീട് കയറി സ്ത്രീയെ ഉള്‍പ്പടെ ആക്രമിച്ച സുമേഷ്‌ നിരവധി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്നും നാട്ടുകാര്‍ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.