ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വിനോദ്കുമാര്‍ അനുസ്മരണവും നിര്‍ധനകുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും,പച്ചക്കറി കിറ്റ് വിതരണവും സംഘടിപ്പിച്ചു.

കൊല്ലം കുളത്തൂപ്പുഴയില്‍ വിനോദ്കുമാര്‍ അനുസ്മരണവും നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങളും,പച്ചക്കറി കിറ്റ് വിതരണവും സംഘടിപ്പിച്ചു.
അകാലത്തിൽ പൊലിഞ്ഞ സി.പി.ഐ നേതാവ് വിനോദ്കുമാറിൻെറ ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പരിപടി സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പത്ത് വര്‍ഷം മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാല്‍നട പ്രചരണ യാത്രക്കിടയിലാണ് കൊലയാളികളുടെ കൊലക്കത്തിക്കിരയായി വിനോദ്കുമാറിന്‍റെ ജീവന്‍ പൊലിഞ്ഞത്.
കലാകായിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച വിനോദ് കുമാറിന്‍റെ വേര്‍പാട് കിഴക്കന്‍ മേഖലയില്‍ പാര്‍ട്ടക്കും തീരാനഷ്ടമായിരുന്നെന്നും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രസ്ഥാനത്തിനും യുവതലമുറക്കും പകരം വയ്ക്കാനാകാത്ത വിയോഗമായിരുന്നു വിനോദിന്‍റെ വേര്‍പാടെന്നും  ഉദ്ഘാടനവേളയില്‍ അനില്‍കുമാര്‍ പറഞ്ഞു.
കുളത്തൂപ്പുഴ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.അനിൽകുമാർ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങില്‍ പുഷ്പാർച്ചന, പതാക ഉയർത്തൽ,നിര്‍ദ്ധനകുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികിറ്റുകളുടെ വിതരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വിഷ്ണു.ബി.എസ്. മുൻപഞ്ചായത്ത് പ്രസിഡൻറ് എസ്.മോഹനൻപിളള, ജി.രാജേന്ദ്രൻ, അജിമോൻ, അഖിൽ എസ്.വി, യധുകൃഷ്ണന്‍, സുബൈര്‍, വിനോദ്കുമാര്‍,രതീഷ്കൊട്ടാരത്തില്‍ എന്നിവർ പ്രസംഗിച്ചു. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.