നടുറോഡിൽ വെച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ ഏരൂർ പോലീസിൻ്റെ പിടിയിൽ. എരൂർ സൗമ്യ ഭവനിൽ മൃഗം സജുവെന്ന് അറിയപ്പെടുന്ന സജുവാണ് പോലീസ് പിടിയിലായത്.
ഗുരുതരമായി പരിക്കേറ്റ പാണയം പ്രദീഷ് നിലയത്തിൽ പ്രദീഷ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിലാണ്. ശനിയാഴ്ച്ച രാവിലെ 9 മണിയോടെ ഏരൂർ ജംഗ്ഷനിലാണ് സംഭവം.
പ്രദീഷ് ഏരൂർ ജംഗഷനിൽ മാസ്ക് വാങ്ങാനായി വാഹനം നിർത്തി ഇറങ്ങിയപ്പോൾ ജംഗ്ഷനിൽ നിൽക്കുകയായിരുന്ന സജു പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് പ്രദീഷിൻ്റെ മുതുകിൽ കുത്തുകയായിരുന്നു.
വീണ്ടു കുത്താനായി ശ്രമിച്ചപ്പോൾ പ്രദീഷ് കത്തിയിൽ കയറി പിടിച്ചങ്കിലും സജു പോക്കറ്റിൽ സൂക്ഷിച്ച മറ്റൊരു കത്തി കൊണ്ട് വീണ്ടും കുത്തി. മുതുകിലും തുടയിലുമായി നാലോളം ആഴത്തിലുള്ള കുത്തുകൾ പ്രദീഷിന് ഏറ്റിട്ടുണ്ട്.
സംഭവ സ്ഥലത്തു തന്നെ നിന്ന സജുവിനെ നാട്ടുകാര് പിടികൂടി പോലീസിന് കൈമാറി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് സജു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ