കൊല്ലം എരൂര്‍ ഭാരതിപുരം കിട്ടംകോണത്ത് നിവാസികള്‍ റോഡിലെ മണ്ണിടിച്ചില്‍ മൂലം പൊറുതി മുട്ടി.മണ്ണിടിച്ചില്‍ തടയാന്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചു ഏരൂർ ഗ്രാമപഞ്ചായത്ത്.
ഒരു കൂട്ടം തൊഴിലുറപ്പ് തൊഴിലാളികളുടെ പരിശ്രമത്തിൽ പഴയ കാല ഗ്രാമീണ പാതകളെ അനുസ്മരിപ്പിക്കും വിധം ഒരു പാത രൂപപ്പെടുകയാണ്.
ഏരൂർ ഗ്രാമപഞ്ചായത്തിലെ ഭാരതിപുരം കിട്ടംകോണത്താണ് പാതയുടെ നിർമ്മാണം പുരോഗമിക്കുന്നത്.
തോടിന്റെ വശത്ത് കൂടെ കടന്ന് പോകുന്ന പാതയിൽ മണ്ണിടിച്ചൽ സംഭവിച്ച സ്ഥലങ്ങൾ മണ്ണ് പൂശി പൂർവ്വ സ്ഥിതിയിൽ ആക്കിയ ശേഷം കയർ ഭൂവസ്ത്രം പാകുകയാണ്.
പാകിയ കയറിനെ മണ്ണിൽ ഉറപ്പിക്കുവാൻ മുളം കമ്പുകൾ കൊണ്ട് കുത്തി നിര്‍ത്തി. കുഴി ഉണ്ടാക്കിയതിന് ശേഷം കയർ വലക്ക് ഉള്ളിൽ പുൽചെടികൾ നട്ടുപിടിപ്പിച്ച് പാതയെ ബലപ്പെടുത്തുകയും ചെയ്യുന്നു.
റോഡ് നിർമ്മാണത്തിലും കെട്ടിട നിർമ്മാണത്തിലും മണ്ണ് ഒലിപ്പ് തടയൽ പ്രവർത്തികളിലും ഏർപ്പെട്ടിട്ടുണ്ടെങ്കിലും വത്യസ്ത്ഥമായ കയർ കൊണ്ടുള്ള പാത നിർമ്മാണം ആദ്യമായി ആണ് ചെയ്യുന്നത് എന്ന് തൊഴിലുറപ്പ് തൊഴിലാളി പറഞ്ഞു.
ആധുനിക കാലഘട്ടത്തിൽ അസംസ്ക്യത വസ്തുക്കൾ കൊണ്ട് നിർമ്മാണം നടപ്പാക്കുമ്പോൾ ഭാരതീപുരം വാർഡിൽ നടക്കുന്ന പാതയുടെ നിർമ്മാണം പ്രകൃതിയോട് തികച്ചും ഇഴുകി ചേർന്ന വികസനമാണ് എന്ന് വാർഡ് മെമ്പർ കൊച്ചുമ്മച്ഛൻ പറഞ്ഞു.
പഴമയിലേക്ക് ഒരു തിരിച്ച് വരവ് അനിവാര്യം .ഇതാണ് ഇന്ന് പ്രകൃതി ചില വികൃതിയിലൂടെ മനുഷ്യനെ ഓർമ്മിപ്പിക്കുന്നതും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ