ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചൽ ഏരൂരിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം

കൊല്ലം അഞ്ചൽ ഏരൂരിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം.ഇന്ന് രണ്ട് മണിയോടെ അഞ്ചൽ  മേഖലയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് ഏരൂർ പ്രദേശത്ത് വ്യാപക കൃഷിനാശം സംഭവിച്ചത്. ആയിരനല്ലൂർ വടക്കനേറ്റ് ഏലായിലാണ് കൂടുതലായും നാശം വിതച്ചത്.  ആയിരക്കണക്കിന്  വഴകൾ കാറ്റിൽ നിലം പതിച്ചു. ഇതിൽ ഏറിയ പങ്ക് വാഴയും കുലച്ചതായായിരുന്നു.  കൂടാതെ പയർ, മരച്ചീനി, പാവൽ, പടവലം,  ചേന തുടങ്ങിയ കൃഷികളും  നശിച്ചിട്ടുണ്ട്. മേഖലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്.അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ആർ ബാലചന്ദ്രന്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകർ സ്ഥലം സന്ദർശിക്കുകയും കൃഷി നാശം വിലയിരുത്തുകയും ചെയ്തു.
കോവിഡ് മൂലം ദുരിതത്തിലായ കർഷകർക്ക് വേനൽ മഴയിൽ ഉണ്ടായ കൃഷിനാശം കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഓണ വിപണിയെ ലക്ഷ്യമിട്ട് വായ്പ്പയെടുത്തും കടം വാങ്ങിയുമാണ് ഇവർ കൃഷി ഇറക്കിയത്.
തങ്ങളുടെ പ്രതിക്ഷകൾ എല്ലാം വേനൽ മഴ കാർന്ന് എടുത്തതോടെ ഇനി എങ്ങനെ മുന്നോട്ട് പോകും എന്ന് അറിയാതെ വലയുകയാണ് ഈകർഷകർ.
ആയിരനെല്ലൂർ സ്വദേശികളായ യോഹന്നാൻ, ശമുവേൽ, എസ് ജേക്കബ്, എസ്  ജോൺ, മോശ, യാക്കോബ്, ജി .രാജൻ, തുളസീധരൻ, ലൈസ, ഉണ്ണൂണ്ണി , ജെയിംസ്, ഗബ്രിയേൽ, പ്രിയ, രാജു, തീമോത്തിയോസ്, ബെന്നി, എമിലി. എന്നിവരുടെ കൃഷിയിടങ്ങളിലാണ് കൂടുതലായി  നാശം വിതച്ചത്.

കൊല്ലം അഞ്ചൽ ഏരൂരിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.