ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഏരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു.

ഏരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു.
അയ്യായിരം ലിറ്റർ സംഭരണ ശേഷിയുള്ള ആറ് ടാങ്കർ ലോറികളിലായാണ് കുടിവെള്ളം വിതരണം. ഏരൂർ വില്ലേജ് പരിധിയിൽ മൂന്ന് വാർഡിലേക്ക് ഒരു ടാങ്കർ ലോറിയും  ആയിരനെല്ലൂർ വില്ലേജ് പരിധിയിൽ രണ്ട് വാർഡിലേക്ക്  ഒരു ടാങ്കർ ലോറിയും എന്ന ക്രമത്തിലാണ് ജലവിതരണം.
പ്രതിദിനം ഒരോ ടാങ്കർ ലോറിയും പതിനയ്യായിരം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യും. ആറ് ടാങ്കർ ലോറികളിലായ് പഞ്ചായത്ത് പരിധിയിൽ തൊണ്ണൂറായിരം ലിറ്റർ കുടിവെള്ളമാണ് ഒരോ ദിവസവും എത്തിച്ചേരുന്നത്. ആയിരനെല്ലൂർ വില്ലേജ് പരിധിയിലെ വിളക്കുപാറ, കെട്ടുപ്ലാച്ചി, ഇളവറാംകുഴി വാർഡുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം.
ഇത് പരിഗണിച്ചാണ് കുടുതൽ ജലവിതരണം ഈ വാർഡുകളിൽ നടത്തുവാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനം എടുത്തത്.
വേനൽ കടുത്തതോടെ കിണറുകളും ചെറു ജലാശയങ്ങളും വറ്റിവരണ്ടു. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും വെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ പഞ്ചായത്ത് നൽകുന്ന അഞ്ച് കലം വെള്ളമാണ് ഇവരുടെ ഏക ആശ്രയം. ആയിരനെല്ലൂർ വില്ലേജ് പരിധിയിലെ മുഴുവൻ പ്രദേശത്തും  ജലവിതരണം നടത്തുന്നതിനാവശ്യമായ കുടിവെള്ള പദ്ധതിക്ക് രൂപം നൽകാൻ അധികാരികൾ തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.
വേനൽ കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം രൂക്ഷമായ ആയിരനെല്ലൂർ വില്ലേജ് പരിധിയിൽ ജലവിതരണം നടത്തുന്നതിനായ് ബ്രിഹത്ത് പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട് എന്നും വരുന്ന വർഷങ്ങളിൽ ഇത് പ്രാബല്യത്തിൽ ആകും എന്ന് ഗ്രാമപഞ്ചായത്ത് അംഗം ആര്‍ ബിജു പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.