ഏരൂർ ഗ്രാമപഞ്ചായത്ത് കെട്ടുപ്ലാച്ചി വാർഡിൽ എ .ഡി.എസ്, കുടുബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ മാസ്ക്ക് വിതരണം ചെയ്തു.വാർഡിലെ മുഴുവൻ കുടുബങ്ങളിലും എല്ലാവർക്കും മാസ്ക്ക് എന്ന ലക്ഷ്യത്തോടെയാണ് വിതരണം. ഇരുപത്തി ഒന്ന് യുണിറ്റുകളിലായ് മൂവായിരത്തിൽ പരം മാസ്ക്കുകൾ വാർഡിൽ വിതരണം ചെയ്യുന്നതിനായ് കുടുബശ്രീ പ്രവർത്തകർ നിർമ്മിച്ചു. ആദ്യ വിതരണം വിളക്കുപാറ ഇടകൊച്ചിയിൽ സി.പി.എം അഞ്ചൽ ഏരിയാ കമ്മിറ്റി അംഗം ടി അജയൻ നിർവ്വഹിച്ചു.
മാസ്ക്ക് വിതരണത്തിന് കൊട്ടുപ്ലാച്ചി വാർഡ് മെമ്പർ ആർ.ബിജു, എ.ഡി.എസ് സെക്രട്ടറി ഷീബ, പ്രസിഡന്റ് സുപ്രിയ, സി.ഡി.എസ് അംഗം ഷീജ, കുടുബശ്രീ പ്രവർത്തകരായ ശാലിനി, രാഗിണി, രാഖി, ഉഷ, സിന്ധു, ഷൈലജ, വിജയ, ലീലാമ്മ ചാക്കോ, ജയശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ