ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലത്ത് എരൂരില്‍ പോലീസ് കാർക്ക് നേരെ കൈയ്യേറ്റം. അഞ്ചൽ ചന്തമുക്ക് നിലവിൽ സൂരജും ,മകൻ അഹമ്മദ് സൂരജും പോലീസ് കസ്റ്റഡിയിൽ.

കൊല്ലം എരൂരില്‍ പോലീസുകാർക്ക്  നേരെ കൈയ്യേറ്റം. അഞ്ചൽ ചന്തമുക്ക് നിലവിൽ സൂരജും ,മകൻ അഹമ്മദ് സൂരജും പോലീസ് കസ്റ്റഡിയിൽ.
ഏരൂർ പോലീസ് സ്റ്റേഷൻ എസ്.ഐ എം അബ്ദുൾ വാഹിദിനും സി.പി.ഒ പൗലോസിനും നേരേയാണ് കൈയ്യേറ്റം ഉണ്ടായത്. പോലീസ് ചെക്കിങ്ങിനിടെ അമിത വേഗതയിൽ എത്തിയ ജീപ്പ് എസ്.ഐയും സംഘവും കൈകാട്ടി.
സംശയാസ്പദമായ രീതിയിൽ നിർത്താതെ പോയ വാഹനം പോലീസ് പിൻതുടർന്നു.തുടർന്ന്   ഡ്രൈവർ അഹമ്മദ്ദ് സൂരജിനെയും വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിൽ എത്തിച്ചു.
സംഭവമറിഞ്ഞ് സ്റ്റേഷനിൽ എത്തിയ അഹമ്മദിന്റെ പിതാവ് സൂരജ് എസ്.ഐക്ക് നേരേ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.എസ്.ഐ യെ കൈയ്യേറ്റം ചെയ്യുന്നത് തടയുവാൻ ശ്രമിച്ച സി.പി.ഒ പൗലോസിനെ പ്രതികൾ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ പരുക്ക് പറ്റിയ പൗലോസ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.