ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

എരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരൂർ വില്ലേജ് ഓഫീസിന്റെ മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കൊല്ലം എരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരൂർ വില്ലേജ് ഓഫീസിന്റെ മുന്നിൽ  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ചെറുകിട കച്ചവടക്കാർ, കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ ഉൾപ്പെടെ കഷ്ടത അനുഭവിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും 7500 രൂപ സാമ്പത്തിക സഹായം നൽകണം. 
മുഴുവൻ പ്രവാസികളെയും തിരികെ കൊണ്ടുവരാൻ  നടപടി സ്വീകരിക്കണം, അന്യ സംസ്ഥാനത്തു കുടുങ്ങി കിടക്കുന്നവർ അനുഭവിക്കുന്ന  ദുരിതം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ്   വില്ലേജ് ഓഫീസിന്റെ പടിക്കൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കോവിഡെന്ന മഹാമാരിയിൽ ലോക്ക്ഡൗണിലായിപ്പോയ ജനങ്ങൾക്ക് യാതൊരാശ്വാസവും നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കായിട്ടില്ല.
ഇത് ജനങ്ങളോട് ഉള്ള വെല്ലുവിളിയാണ് ഇരു സർക്കാരു നടത്തുന്നത് എന്ന്  പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് ഏരൂർ സുബാഷ് പറഞ്ഞു. .
കോൺഗ്രസ് ഏരൂർ മണ്ഡലം പ്രസിഡന്റ പി.റ്റി കൊച്ചുമ്മച്ഛന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഞ്ചൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് പി വി  വേണു ഗോപാൽ, പത്തടി  സുലൈമാൻ, രാജശേഖര പിള്ള, രാജേഷ്, ലിൻ  സുരേഷ്,മോഹനൻ  തുടങ്ങിയവർ പ്രതിക്ഷേധ കൂട്ടായ്മക്ക് നേതൃത്വം നൽകി.

കൊല്ലം എരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരൂർ വില്ലേജ് ഓഫീസിന്റെ മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.