ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അച്ചൻകോവിൽ മുതലത്തോട് ആദിവാസി കോളനിയിലെയും, പള്ളിവാസലിലെയും കുരുന്നുകള്‍ക്ക്‌ ഓണ്‍ലൈന്‍ ക്ലാസ്‌ സൗകര്യം ഒരുക്കി നല്‍കി

അച്ചൻകോവിൽ മുതലത്തോട് ആദിവാസി കോളനിയിലെയും, പള്ളിവാസലിലെയും കുരുന്നുകള്‍ക്ക്‌ ഏറെ കടംബകള്‍ക്ക് കടന്ന് ഓണ്‍ലൈന്‍ ക്ലാസ്‌ സൗകര്യം ഒരുക്കി നല്‍കി
കേരളം മുഴുവനുള്ള വിദ്യാർത്ഥികൾക്കായി, വിദ്യാഭ്യാസ വകുപ്പ്ആരംഭിച്ച ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ, സൗകര്യമില്ലാത്തവർക്ക് വേണ്ടി കേരളത്തിലെ ഒട്ടുമിക്ക സുമനസ്സുകളും സംഘടനങ്ങളും ടി.വി ഉൾപ്പെടെയുള്ള സഹകരണങ്ങൾ ചെയ്യുന്നുണ്ട്.. !
എന്നാൽ വൈദ്യുതി ബന്ധം പോലുമില്ലാത്ത അച്ചൻകോവിൽ മുതലത്തോട് ആദിവാസി കോളനിയിലും, പള്ളിവാസലിലും താമസിക്കുന്ന കുഞ്ഞുങ്ങൾക്ക് എങ്ങനെ ഇത് സാധ്യമാക്കും എന്നത് ഒരു വെല്ലുവിളിയായിരുന്.
ഇ സമയത്താണ് അച്ചൻകോവിൽ SHO ഹരീഷ് ,കൊല്ലം റൂറൽ പൊലീസ്
ന്റെ നേതൃത്വത്തിൽ നിർദ്ധനരായ പത്ത് കുട്ടികൾക്ക് ടി.വി കൊടുക്കുന്നുണ്ട് എന്ന വിവരം അറിയിക്കുകയും, ഏതെങ്കിലും ഒരു കുട്ടിക്ക് കൊടുക്കുന്നതിനേക്കാൾ നല്ലത് പതിനഞ്ചോളം ആദിവാസി കുഞ്ഞുങ്ങൾക്ക് വേണ്ടി ഇ ടി.വി രണ്ടാംവാർഡ് അംഗൻവാടിയിൽ വെയ്ക്കാം എന്ന് വാർഡ് മെമ്പർ അറിയിക്കുകയും, അങ്ങനെ ഇതിന് വേണ്ട ഡി.ടി.എച്ച് കൺക്ഷൻ വാർഡ് മെമ്പർ ഗീതസുകുനാഥ്  വാങ്ങി നൽകുകയും ചെയ്തു..
ജൂൺ പത്ത് രാവിലെ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ, വാർഡ് മെമ്പർ ഗീത സുകുനാഥ്, അച്ചൻകോവിൽ സ്റ്റേഷൻ SHO ഹരീഷ് , കല്ലാർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ , പോലീസ് ഉദ്യോഗസ്ഥരായ കൃഷ്ണകുമാർ, സന്തോഷ്  എന്നിവരും PTA പ്രസിഡന്റ് അനിൽകുമാർ, പൊതുപ്രവർത്തകരായ പ്രസാദ്.പി.നായർ, ശ്രീരാജ് അച്ചൻകോവിൽ, മണികണ്ഠൻ, അംഗൻവാടി ടീച്ചർ വൽസല തുടങ്ങിയവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.