ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂര്‍ എഐവൈഎഫ് നടത്തിയ ബിരിയാണി ചലഞ്ചിൽ നിന്ന് ലഭിച്ച ലാഭവിഹിതമായ 3,10,370 രൂപയുടെ ഡി ഡി വനം മന്ത്രി കെ .രാജു ഏറ്റുവാങ്ങി

കൊല്ലം പുനലൂര്‍ എഐവൈഎഫ് നടത്തിയ ബിരിയാണി ചലഞ്ചിൽ നിന്ന് ലഭിച്ച ലാഭവിഹിതമായ 3,10,370 രൂപയുടെ ഡി ഡി വനം മന്ത്രി കെ .രാജു ഏറ്റുവാങ്ങി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് ആയി എഐവൈഎഫ് പുനലൂർ മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ പുനലൂർ, കരവാളൂർ, ഇടമൺ എന്നീ കേന്ദ്രങ്ങളിൽ നടത്തിയ ബിരിയാണി ചലഞ്ചിൽ നിന്ന് ലഭിച്ച ലാഭവിഹിതമായ 3,10,370 രൂപയുടെ ഡി ഡി വനം മന്ത്രി കെ.രാജു ഏറ്റുവാങ്ങി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യുവജനങ്ങൾ മാതൃകാപരമായ പങ്കാണ് വഹിക്കുന്നതെന്ന് വനം-വന്യജീവി മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി കെ രാജു അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന പ്രതിസന്ധി മുന്നിൽ കണ്ടുകൊണ്ട് യുവജനങ്ങൾ സുഭിക്ഷം കേരളം പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലയിൽ സജീവമായ ഇടപെടലുകൾ നടത്തണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സിപിഐ പുനലൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ എഐവൈഎഫ് പുനലൂർ മണ്ഡലം പ്രസിഡന്റ് ശ്യാം രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, സിപിഐ പുനലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി സി. അജയപ്രസാദ്, സി.പി.ഐ.പുനലൂർ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.രാധാകൃഷ്ണൻഎ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം വി എസ് പ്രവീൺ കുമാർ, എഐവൈഎഫ് പുനലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഐ. മൻസൂർ, സിപിഐ പുനലൂർ മണ്ഡലം സെക്രട്ടേറിയെറ്റ് അംഗങ്ങൾ ആയ  വി.പി. ഉണ്ണികൃഷ്ണൻ, എൻ. കോമള കുമാർ,ജെ.  ഡേവിഡ്. കെ രാജശേഖരൻ  എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ശരത് കുമാർ, എ.ഐ.എസ്.എഫ്ജില്ലാ ജോയിൻ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ എ ഐ.വൈ.എഫ് പുനലൂർ മണ്ഡലം വൈസ് പ്രസിഡന്റ് രാജ് ലാൽ എന്നിവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.