ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അരിപ്പസമരക്കാര്‍ക്ക് സിവില്‍സപ്ലൈസ് വകുപ്പ് പുഴുവരിച്ച അരിനല്‍കി കബളിപ്പിച്ചതായി പരാതി.

കൊല്ലം കുളത്തൂപ്പുഴ അരിപ്പ സമരക്കാര്‍ക്ക് സിവില്‍സപ്ലൈസ് വകുപ്പ് പുഴുവരിച്ച അരിനല്‍കി കബളിപ്പിച്ചതായിപരാതി. പ്രാണികളും കരിവണ്ടുകളും നിറഞ്ഞ അരി ഉപയോഗശൂന്യം.
കോവിഡ് മാഹാമാരി ദുരിതത്തില്‍ പട്ടിണിയിലായ കുടുംബങ്ങളെ സഹായിക്കാന്‍ സിവില്‍സപ്ലൈസ് വകുപ്പ് പ്രത്യേകം അനുവദിച്ച് നല്‍കിയ അരി ഗുണനിലവാരമില്ലാതെ പഴകിയതും പുഴുവരിച്ചതും പ്രാണികള്‍ നിറഞ്ഞ് ഉപയോഗശൂന്യമായതും.
അരിപ്പസമരക്കാര്‍ക്ക് കോവിഡ്കാലത്ത് അനുവദിച്ച് നല്‍കി അരിയാണ് ഗുണനിലവാരമില്ലന്നും ഭക്ഷ്യയോഗ്യമല്ലന്നുമാരോപിച്ച് അരിപ്പഭൂസമരക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. ലോക്ക്ഡൌണ്‍ സമയത്ത് കഴിഞ്ഞ മാസമാണ് അരിപ്പ സമര ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് 5കിലോ അരിവീതം അനുവദിച്ച നല്‍കിയത്.കൂടുതല്‍ ദുരിതം അനുഭവിക്കുന്ന 2 0പേര്‍ക്ക് വേണ്ടി മാത്രമായിരുന്നു അരി അനുവദിച്ച് വന്നത്.
എന്നാല്‍ സമരഭൂമിയിലെ മുന്നേറോളം വരുന്ന കുടുംബങ്ങള്‍ക്കെല്ലാം അരി കിട്ടണമെന്നാശ്യപ്പെട്ട് ഇവര്‍ പ്രതിഷേധിച്ച് ആരും അരി സ്വീകരിച്ചിരുന്നില്ല.
ഇതോടെ അരികിറ്റുകളെല്ലാം പ്രദേശത്തെ റേഷന്‍ കടയില്‍ സൂക്ഷിക്കുകയായിരുന്നു. അവശ്യക്കാര്‍ പഞ്ചായത്ത് അധികൃതരുടെ കത്തുമായി എത്തി കിറ്റുകള്‍ കൈപ്പറ്റാം  എന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തു.
നിരോധനം നീണ്ടതോടെ തൊഴിലും വരുമാനവുമില്ലാതെ സമരക്കാരുടെ കാര്യം കൂടുതല്‍ കഷ്ടത്തിലായി ഇതേ തുടര്‍ന്ന് പ്രാദേശിക സമരഭൂമിയിലെ താമസക്കാര്‍ പഞ്ചായത്ത് അധികൃതരെ സമീപിച്ച് ശുപാര്‍ശ കത്തുമായി റേഷന്‍ കടകളില്‍ നിന്നും അരി സ്വീകരിച്ച് കുടിലുകളില്‍ എത്തി പരിശോധിച്ചപ്പോഴാണ് ഉപയോഗശൂന്യമാണെന്ന് മനസ്സിലാക്കുകയും പ്രതിഷേധവുമായി ഇവര്‍ രംഗത്ത് വരികയുമായിരുന്നു.
സപ്ലെകോ എന്ന് രേഖപ്പെടുത്തിയ കിറ്റുകളില്‍ പലതും പൊട്ടി തകര്‍ന്ന് അരി നഷ്ടപ്പെട്ട നിലയിലും. കല്ലും മണ്ണും നിറഞ്ഞതാണന്നാണ് സമരക്കാര്‍ പറയുന്നത്. അതിനാല്‍ അരികിറ്റുകള്‍ മാറ്റി ഗുണ നിലവാരമുളള അരി നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം.
അതേസമയം ഗുണനിലവാരമുളള മികച്ച അരിയാണ് സമരക്കാര്‍ക്ക് വിതരണം ചെയ്തതെന്നും സംഭവത്തെകുറിച്ച് അന്വഷിക്കുമെന്നും പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ജോണ്‍ തോമസ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.