ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തുപ്പുഴയിൽ കാണാതായ അമ്പതേക്കർ വില്ലുമല സ്വദേശി അറുപത്തിയഞ്ച് കാരനായ വാസുവിനെ കണ്ടെത്തുന്നതിനുള്ള അന്വോഷണം ഊർജ്ജിതമാക്കി

കുളത്തുപ്പുഴയിൽ കാണാതായ അമ്പതേക്കർ വില്ലുമല സ്വദേശി അറുപത്തിയഞ്ച്കാരനായ വാസുവിനെ കണ്ടെത്തുന്നതിനുള്ള അന്വോഷണം ഊർജ്ജിതമാക്കി.
വനം വകുപ്പും പോലീസും. തെന്മല റേഞ്ച് പരിധിയിലെ വനമേഖലയിൽ വ്യാപക തിരച്ചിലാണ് വാസുവിനെ കണ്ടെത്തുന്നതിനായ് നടത്തുന്നത്. കുളത്തുപ്പുഴ സർക്കിൾ ഇൻസ്പെക്ടർ കെ.എസ് വിജയൻ തെന്മല റെയിഞ്ച് ഓഫീസർ ശശികുമാരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം പേര് അടങ്ങുന്ന സംഘം വനമേ ഖലയിൽ അഞ്ച് ബാച്ചുകളായി തിരിഞ്ഞ് വാസുവിനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചത്.. ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിൽ വൈകുന്നേരം നാലു മണി വരെ നീണ്ട് നിന്ന്. തെന്മല റെയിഞ്ചിൽ കല്ല് വരമ്പ് സെക്ഷൻ പരിധിയിലെ റോക്കൂട് നെടുവണ്ണൂർ കടവ് കട്ടള പാറ ചൂടൽ പ്രദേശങ്ങളിൽ ലാണ് പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത തിരച്ചിൽ നടത്തിയത്.ഉൾവനമേഖലയിൽ ഉൾപ്പടെ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും വൈകുന്നേര സമയം വരെ വാസുവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വനമേഖലയോട് ചേർന്ന് കിടക്കുന്ന കാണി സെറ്റിൽമെൻ്റ് കോളനികൾ കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തി.അപരിജിതരായിട്ടുള്ള ആളുകളെ ഇവിടങ്ങളിൽ കണ്ടാൽ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നും കോളനിവാസികൾക്ക് ഉദ്യോഗസ്ത്ഥർ നിർദ്ദേശം നൽകി. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ് ഇവിടങ്ങളിലെ വനമേഖല. വരും ദിവസങ്ങളിൽ വാസുവിനെ കണ്ടെത്തുന്നതിനുള്ള ഊർജ്ജിതമായ അന്വോഷണം തുടരുമെന്ന് തെന്മല റെയിഞ്ച് ഓഫീസർ ശശികുമാരൻ നായർ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.