കൊല്ലം കുളത്തൂപ്പുഴയില്‍ അടിക്കടി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം ഒഴുകി പാഴാകുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു.
വാട്ടര്‍അതോറിറ്റിയുടെ കുടിവെളള പൈപ്പ് വിതരണത്തിനിടെ പൊട്ടിതകര്‍ന്ന് ജലം പാഴാകുന്നത് പൊതുജനത്തിന് തീരാ ദുരിതത്തിലാക്കുന്നു. കുളത്തൂപ്പുഴ കുടിവെളള പദ്ധതിയുടെ പൈപ്പുകളാണ് നിര്‍മ്മാണത്തിലെ അപാകതമൂലം പൊട്ടിതകരുന്നത്. മടത്തറമുതല്‍ കുളത്തൂപ്പുഴവരെയും അഞ്ചല്‍ പാതകളിലും പൈപ്പ് പൊട്ടി ജലം ഒഴുകുന്നത് നിത്യകാഴ്ചയാണ്. ഇതിനിടയിലാണ് തിരുവനന്തപുരം ചെങ്കോട്ടപാതയില്‍ കല്ലുവെട്ടാംകുഴി മുപ്പത്തെട്ടടി പാലത്തിന് സമീപം മലയോരഹൈവേയുടെ നടുവിലായാണ് ബുധനാഴ്ച ഉച്ചയോടുകൂടി പൈപ്പ് പൊട്ടിയത്.വിതരണത്തിനിടെ സമ്മര്‍ദ്ദം താങ്ങാതാവാതെയാണ് പൈപ്പ് പൊട്ടുകയായിരുന്നു. ജലം പാതനിറഞ്ഞൊഴുകുന്നതിനാല്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ പ്രയാസം നേരിട്ടു. സമീപത്തെ കൃഷി ഇടത്തിലേക്ക് ഒലിച്ചിറങ്ങി അടുത്തിടെ നട്ടുപിടിപ്പിച്ച മരിച്ചീനി കൃഷി നശിച്ചു.
പാതയോരത്ത് സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ മലയോരഹൈവേ നിര്‍മ്മാണത്തിനായി റോഡിന് വീതികൂട്ടിയപ്പോള്‍ ഹൈവേയുടെ നടുവിലൂടെയാണ് പൈപ്പ് ഇപ്പോള്‍ കടന്നപോകുന്നത്. ഇവമാറ്റി സ്ഥാപിക്കാന്‍ പദ്ധതി ഒരുക്കി പുതിയ പൈപ്പ് സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചെങ്കിലും കരാറുകാര്‍ പലഭാഗത്തും പഴയപൈപ്പുകളിലൂടെ തന്നെ ജലം ഒഴുക്കിവിടുകയായിരുന്നു ഇതാണ് ഇപ്പോള്‍ അടിക്കടി തകരുന്നത്.മടത്തറമുതല്‍ കുളത്തൂപ്പുഴവരെയും അഞ്ചല്‍ പാതകളിലും പൈപ്പ് പൊട്ടി ജലം ഒഴുകുന്നത് നിത്യകാഴ്ചയാണ്.ഗുണനിലവാരമില്ലാത്ത പൈപ്പും ആശാസ്ത്രീയമായ നിര്‍മ്മാണവുമാണ് പൈപ്പ് പൊട്ടാന്‍ ഇടയാക്കുന്നതെന്നാരോപിച്ച് നാട്ടുകാര്‍രംഗത്ത് വന്ന് പരാതിപ്പെട്ടങ്കിലും യാതൊരുനടപടിയും ഇനിയും ഉണ്ടായിട്ടില്ല. ദിവസങ്ങളോളമാണ് ഇതോടെ പ്രദേശത്ത് കുടിവെളള വിതരണം നിലക്കുന്നത്. പൈപ്പ് പൊട്ടി ജലം പാഴാകുന്നതറിയിച്ച് കടയ്ക്കല്‍ എ.ഇ ആഫിസിലേയ്ക്കോ,മടത്തറസെക്ഷന്‍ ആഫീസുകളിലോ ഫോണ്‍വിളിച്ചാല്‍ കൃത്യമായ മറുപടി ലഭിക്കാറില്ലന്നും നാട്ടുകാര്‍ ആരോപിക്കുന്നു.മലയോര ഹൈവേ ഓരത്ത് പുതുതായി പൈപ്പ് സ്ഥാപിച്ചതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ