ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇവരുടെ കണ്ണീർ കാണാതെ പോകരുത്.അർബുദ രോഗിക്ക് വീട് നല്കിയില്ലങ്കിൽ പിന്നെ ആരക്ക് ? രാഷ്ടീയം നോക്കുന്ന അധികാരികൾ കണ്ണ് തുറന്ന് കാണുക...

ഇവരുടെ കണ്ണീർ കാണാതെ പോകരുത്.അർബുദ രോഗിക്ക് വീട് നല്കിയില്ലങ്കിൽ പിന്നെ ആരക്ക് ? രാഷ്ടീയം നോക്കുന്ന അധികാരികൾ കണ്ണ് തുറന്ന് കാണുക...പുനലൂർ ന്യൂസിന് വേണ്ടി സുബി ചേകം തയ്യാറാക്കിയ സ്‌പെഷ്യൽ റിപ്പോർട്ട്....
അർബുദ രോഗിയോടും അവഗണന. വീടിനായി കയറി ഇറങ്ങി നിർദ്ധന കുടുംബം. കൊല്ലം പത്തനാപുരത്ത്
വീടിനായി ഓഫീസുകൾ കയറിയിറങ്ങി അർബുദ രോഗിയായ യുവതി. പിടവൂർ ബിനു ഭവനിൽ ബിന്ദുവും കുടുംബവുമാണ് വീട് എന്ന സ്വപ്നവുമായി കഴിഞ്ഞ അഞ്ച് വർഷമായി  കയറിയിറങ്ങുന്നത്. ചോർന്ന് ഒലിച്ച് ടാർപ്പാളിൻ മേഞ്ഞ് ഏത് നിമിഷവും തകർന്ന് വീഴാവുന്ന കുരയ്ക്കുള്ളിലാണ് ബിന്ദുവും 75 വയസ് പ്രായമുള്ള അമ്മയും മാനസിക അസ്വാസ്ഥ്യമുള്ള അനുജത്തിയും മൂന്നാം ക്ലാസ് കാരിയായ മകളും കഴിയുന്നത്. എം.പി എം.എൽ.എ, ബ്ലോക്ക് മെമ്പർ വാർഡ് മെംമ്പർ അടക്കമുള്ള ജനപ്രതിനിധികർക്കും ജില്ലാ കളക്ടർ അടക്കമുള്ളവർക്കും അപേക്ഷയും പരാതിയും നല്കിയിട്ടും ഇതുവരെ പ്രയോജനം കണ്ടില്ല.കഴിഞ്ഞ അഞ്ച് വർഷമായി അർബുദ രോഗത്തിന് ചികിത്സയിലാണ് ബിന്ദു.അർബുദരോഗിയാണെന്നറിഞ്ഞതോടെ ഭർത്താവ് ഉപേക്ഷിച്ച് പോയി.
ബിന്ദുവിൻ്റെ അമ്മ 70 വയസുകാരിയായ ശാന്ത തൊഴിലുറപ്പും വീടുകളിൽ ജോലിയെടുത്തുമാണ് കുടുംബം കഴിഞ്ഞ് വന്നത്. ഇപ്പോൾ മക്കളെ നോക്കേണ്ടി വരുന്നതിനാലും പ്രയാധിക്യത്തിലും രോഗങ്ങൾ അലട്ടുന്നതിനാലും അമ്മയ്ക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല. അമ്മയുടെ വാർദ്ധക്യ പെൻഷനും നാട്ടുകാരായ ചില സുമനസുകളുടെയും സഹായവും.ജീവനം കാൻസർ സൊസൈറ്റിയൂടെ 1500 രൂപ മാസ പെൻഷനുമാണ് ഇവരുടെ ആശ്രയം. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ബിന്ദുവിന് അർബുദ രോഗത്തിന് ചികിത്സ. ഇതിനോടകം രണ്ട് മേജർ ഓപ്പറേഷൻ നടത്തി.
മാസത്തിൽ രണ്ട് പ്രാവിശ്യം കീമോചെയ്യണം.ഇതിനായി വാഹനത്തിൽ പോകുന്നത് ഉൾപ്പെടെ ഭാരിച്ച ചിലവാണ്. അതാത് ദിവസത്തെ അന്നത്തിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.ഇവർ പട്ടികജാതി വിഭാഗവും ബി.പി.എൽ കാർഡും സ്വന്തമായി നാല് സെൻറ് ഭൂമിയുള്ളവരും വീടിന് അവകാശമുള്ളവരുമാണ്.
പ്രദേശത്ത് സ്വന്തമായി ഭൂമിയില്ലാത്തവർക്കും അനർഹരായവർക്കും രാഷ്ടീയവും വ്യക്തിതാല്പര്യവും നോക്കി വീടും മറ്റ് ആനുകൂല്യങ്ങളും നല്കിയതായും ആക്ഷേപമുണ്ട്. മകൾ വളർന്നു വരുന്നതും അനുജത്തിയുടെ മാനസിക രോഗവും അടച്ചുറപ്പുള്ള വീടില്ലാത്തത് ബിന്ദുവിനെ ഏറെ അലട്ടുന്നു.  ബിന്ദുവിൻ്റെ ചികിത്സ തുടരണം അമ്മയുടെയും അനുജത്തിയുടെയും ചികിത്സ നടത്തണം. മകളെ പഠിപ്പിക്കണം. വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കണം. പട്ടിണിയില്ലാതെ കഴിയണം. ഇതൊക്കെയാണ് ഈ കുടുംബത്തിൻ്റെ ആഗ്രഹം. സുമനസുകൾകനിയണം.
സഹായം നല്കുന്നതിനായി ബിന്ദുവിൻ്റെ പേരിൽ പിടവൂർ കാനറാ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.