ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ചിതറയിൽ കൊറോണയെ ഭദ്രകാളി ദേവി വിഗ്രഹത്തിന് ഒപ്പം വെച്ച് പൂജിക്കുകയാണ് അനിലന്‍ നമ്പൂതിരി.

കൊല്ലം കടയ്ക്കൽ ചിതറയിൽ കൊറോണയെ ഭദ്രകാളി ദേവി വിഗ്രഹത്തിന് ഒപ്പം വെച്ച് പൂജിക്കുകയാണ് ചിതറയില്‍ അനിലന്‍ നമ്പൂതിരി.
ലോക ഡൗൺ കാലയളവിൽ ദേവാലയങ്ങളിൽ പോയി പ്രാർത്ഥനകൾ നടത്തേണ്ട ആവശ്യമില്ല എന്ന് ശക്തമായി വാദിക്കുന്ന അനിലൻ നമ്പൂതിരി ശാസ്ത്രലോകം വളരെ വേഗം കൊറോണയ്ക്ക് മരുന്ന് കണ്ടെത്തുന്നതിനു വേണ്ടിയാണ് കൊറോണ രൂപത്തെ  ഭദ്രകാളീ വിഗ്രഹത്തിനൊപ്പം വച്ച് പൂജിക്കുന്നതെന്ന് പറയുന്നു
ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശന വിഷയം തർക്കം ആയിരുന്ന കാലത്ത് ചിറയിൻകീഴ് ശനീശ്വര ഭദ്രകാളി ക്ഷേത്രത്തിൽ ബാലികയുടെ കാർമികത്വത്തിൽ വിഗ്രഹപ്രതിഷ്ഠ നടത്തുന്നതിന് നേതൃത്വം നൽകിയിരുന്നു
വീടിൻറെ മുകൾനിലയിൽ തീർത്ത പൂജാമുറിയിൽ ഭദ്രകാളിയുടെ ചിത്രത്തിന് അടുത്തായി ദേവിയുടെ ഉടവാളിൽ ഉറപ്പിച്ചിരിക്കുന്ന രീതിയിലാണ് കൊറോണയുടെ രൂപം.എല്ലാദിവസവും അനിലും കുടുംബവും ഇവിടെ പ്രാർത്ഥന നടത്തുന്നുണ്ട്. ക്ഷേത്ര പൂജാരി കൂടിയായ അനിലൻ മുഹൂർത്തം പ്രത്യേക പൂജയും നടത്തുന്നു.
''ലോക രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും ശാസ്ത്രലോകത്തെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഈ വൈറസിനെ ദേവിയായി സങ്കൽപ്പിച്ച് ആരാധിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യം മുൻനിർത്തിയാണ്. കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ദൈവത്തെ ദർശിക്കാൻ പഠിക്കുന്ന ഹൈന്ദവ സങ്കൽപ്പ പ്രകാരം കൊറോണ ദേവിയുടെ ആരാധന ലോകത്തിനു മുഴുവൻ സുഖവും ക്ഷേമവും  ഐശ്വര്യവും ഭവിക്കാൻ വേണ്ടിയാണ്.
മഹാവ്യാധിയുടെ കാലത്ത് ആരോഗ്യ പ്രവർത്തകർ, പ്രതിരോധ വാക്സിൻ കണ്ടെത്താൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്മാർ, പോലീസ് -ഫയർ & റെസ്ക്യൂ ഓഫീസേഴ്സ് അടക്കമുള്ള ഇതരസേനാ വിഭാഗങ്ങൾ, വിവരങ്ങൾ യഥാസമയം റിപ്പോർട്ടു ചെയ്ത്  അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ പെടുത്തുന്ന മാധ്യമ പ്രവർത്തകർ, പ്രവാസികൾ... എന്നിങ്ങനെ സമസ്ത മേഖലയിലും പ്രവർത്തിക്കുന്ന മനുഷ്യ സ്നേഹികളുടെ നന്മക്കു വേണ്ടിയാണ് കൊറോണാദേവിയെ പൂജിക്കുന്നതും ആരാധിക്കുന്നതുമെന്നുമാണ് അനിലന്‍ നമ്പൂതിരി പറയുന്നത്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.