ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂര്‍ ഇടമണ്‍ നാട്ടുകാർ റോഡ് വൃത്തിയാക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ സമീപത്തെ സ്ഥല ഉടമയടക്കമുള്ള സംഘം രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു.

കൊല്ലം പുനലൂര്‍ ഇടമണ്‍ നാട്ടുകാർ റോഡ് വൃത്തിയാക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ  സമീപത്തെ സ്ഥല ഉടമയടക്കമുള്ള സംഘം രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു.
ചിറ്റാലം കോട് റേഷൻ കട വ്യാപാരി കരീപ്ര വിട്ടിൽ 62 വയസുള്ള സുന്ദരേശൻ, പുത്തൻപുരയിൽ  വീട്ടിൽ 55 വയസുള്ള കമലാസനൻ എന്നിവർക്കാണ് പരിക്ക് പറ്റിയത്.സുന്ദരേശന് തലക്കാണ് പരിക്കേറ്റത്. തടിക്കഷണം കൊണ്ടുള്ള അടിയില്‍ ഒരു കണ്ണിന്റെ പരിക്കുണ്ട്.തകര്‍ന്ന് റോഡ്‌ നന്നാക്കിയെടുക്കാന്‍ ശ്രമിച്ച തങ്ങളെ അകാരണമായി ആക്രമിക്കുകയായിരുന്നു എന്ന് സുന്ദരേശന്‍ പറഞ്ഞു
തെന്മല ബെവ്കോ ജീവനക്കാരനായ കമലാസനന്റെ കയ്യിലാണ് വെട്ടേറ്റത്. പത്തോളം കുത്തിക്കെട്ടുണ്ട്. അകാരണമായി കൈവാള്‍ കൊണ്ട് വെട്ടിയപ്പോള്‍ രണ്ട് കയ്യും കൊണ്ട് തടയുകയും അങ്ങനെയാണ് കൈക്ക് പരുക്കേറ്റതെന്നും കമലാസനന്‍ പറഞ്ഞു

ഇരുവരും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവവുമായി ബന്ധപ്പെട്ട് സമീപ സ്ഥല ഉടമയായ ശ്രീശൈലം വീട്ടിൽ മുരളീധരനെ പോലീസ് പിടികൂടി. ഇയാളുടെ മകനടക്കകമാണ്  സംഘമായെത്തി ആക്രമിച്ചതെന്ന് കമലാസനനും സുന്ദരേശനം തെന്മല പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
നിരവധി നാളുകളായി പൊളിഞ്ഞു കിടക്കുന്ന റോഡ്‌ നാട്ടുകാര്‍ നന്നാക്കാന്‍ ശ്രമിച്ചപ്പോള്‍ മുരളീധരന്‍ ആക്രമിക്കുകയായിരുന്നു എന്ന് തെന്മല ഗ്രാമപഞ്ചായത്തിലെ ആനപെട്ടകൊങ്കല്‍ വാര്‍ഡിലെ സുനില്‍ പറയുന്നു.
നാളുകളായി റോഡ്‌ പൊളിഞ്ഞു കിടക്കുകയാണെന്നും കുഴി നികത്തി റോഡ്‌ സഞ്ചാര യോഗ്യമാക്കാന്‍ ശ്രമിച്ചവരുമായി വഴക്കുണ്ടായതായി ഇത് വഴി വന്ന ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ 10.30 യോടെയായിരുന്നു സംഭവം. മേഖലയിലെ നൂറ് കണക്കിന്ന് ആളുകളുടെ ആശ്രയമായ ഇടമൺ - റയിൽവേ സ്റ്റേഷനിൽ നിന്നും ചിറ്റാലം കോട്ടേക്ക് പോകുന്ന റോഡ് കാലവർഷത്തിൽ തകർന്നിരുന്നു. ഇത് ചിറ്റാലംകോട് റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ രണ്ട് ദിവസമായി നാട്ടുകാർ വൃത്തിയാക്കി വരികയായിരുന്നു.
കരീപ്ര വിട്ടിൽ സുന്ദരേശനും ശ്രീശൈലം വീട്ടിൽ മുരളീധരനും സഹാദരങ്ങളും വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ കേസും വിവിധ പ്രശ്നങ്ങളും ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
കേസെടുത്ത ശേഷം  തെന്മല എസ്.ഐ.പ്രവീണിന്റെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.