ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കടയ്ക്കലിൽ പോലീസുകാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. വിഷമദ്യം കഴിച്ച് മരിച്ചതാകാമെന്ന് സംശയം

കൊല്ലം കടയ്ക്കലിൽ പോലീസുകാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. വിഷമദ്യം കഴിച്ച് മരിച്ചതാകാമെന്ന് സംശയം.
മലപ്പുറം പോലീസ് ക്യാമ്പിലെ കമാൻഡോയാണ് മരിച്ച 35 വയസ്സുള്ള അഖിൽ.ഇയാൾ ശർദ്ദിച്ച് അവശനായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
കൂടെയുണ്ടായിരുന്ന ഗിരീഷിനെ അവശനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇവർ ഒരുമിച്ച് മദ്യം കഴിച്ചതായി പറയപ്പെടുന്നു.
പോലീസുകാരൻ വെള്ളിയാഴ്ച മലപ്പുറത്തു നിന്ന് എത്തിയതാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.