ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സിംഹം ഒഴികെയുള്ള വന്യജീവികൾ കൃഷിയിടത്തിൽ ഇറങ്ങി വ്യാപക കൃഷിനാശം നടത്തുന്നു ബെന്നി കക്കാട്

കിഴക്കന്‍ മലയോര മേഖലയില്‍ സിംഹം ഒഴികെയുള്ള വന്യജീവികൾ കൃഷിയിടത്തിൽ ഇറങ്ങി  വ്യാപക കൃഷിനാശം നടത്തുകയും കർഷകരെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷക വിരുദ്ധ നിലപാടാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നത് എന്ന് കേരള കോൺഗ്രസ് (എം) നേതാവ് ബെന്നി കക്കാട് ആരോപിച്ചു.
കേരള കോൺഗ്രസ് എം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ധർണയുടെ ഭാഗമായി പുനലൂർ വനംവകുപ്പ് ഓഫീസിനു മുന്നിൽ കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കൈതച്ചക്കയിൽ ഒളിപ്പിച്ചു വച്ചിരുന്ന പടക്കം കടിച്ച് പാലക്കാട് ആന ചരിഞ്ഞ സാഹചര്യത്തിൽ കർഷകരെ കള്ളക്കേസിൽ കുടുക്കുന്നു എന്നാരോപിച്ചായിരുന്നു സമരം. വന്യമൃഗ ആക്രമണത്തിൽ നിന്നും കർഷകർ രക്ഷിക്കുക.വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും വിളകൾ നശിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകുക.കർഷകരുടെ മേൽ അനാവശ്യമായി ചുമത്തിയിട്ടുള്ള കേസുകൾ പിൻവലിക്കുക എന്നീ വിവിധ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.
പുനലൂർ വനംവകുപ്പ് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന സെക്രട്ടറി ബെന്നി കക്കാട് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ്‌ വഴുതാനത്ത് ബാലചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ധർണ സംസ്ഥാന ജന. സെക്രട്ടറി ബെന്നി കക്കാട് ഉദ്‌ഘാടനം ചെയ്തു. സ്റ്റിയറിങ് കമ്മിറ്റി അംഗം ഉഷാലയം ശിവരാജൻ, മുരുകദാസൻ നായർ, എസ്.എം.ഷെരീഫ്, സജിത്ത് കോട്ടവിള, മാത്യു സാം, തടിക്കാട് ഗോപാലകൃഷ്ണൻ, മാങ്കോട് ഷാജഹാൻ, എസ്.രവീന്ദ്രൻ പിള്ള, ഏഴംകുളം രാജൻ തുടങ്ങിയവർ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.