ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജില്ലയില്‍ 12 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 12 പേര്‍ക്ക് കോവിഡ്
ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂണ്‍ 30) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒന്‍പതുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മൂന്നു പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. കുവൈറ്റില്‍ നിന്ന് മൂന്നുപേരും ഒമാനില്‍ നിന്ന് രണ്ടുപേരും സൗദി, ഖത്തര്‍, ആഫ്രിക്ക, എത്യോപ്പിയ എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും മൂന്നുപേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്.
പുനലൂര്‍ ഉറുകുന്ന് സ്വദേശി(47), ഭാര്യ(43), മകള്‍(17), ചാത്തന്നൂര്‍ കാരംകോട് സ്വദേശി(40 വയസ്), പള്ളിമണ്‍ സ്വദേശി(38), ഓടനാവട്ടം മുത്താരം സ്വദേശി(34), തൃക്കരുവ സ്വദേശി(34), ഇളമാട് സ്വദേശി(37), ഉമയനല്ലൂര്‍ പേരയം സ്വദേശി(46), മങ്ങാട് സ്വദേശി(24), ചവറ കുളങ്ങരഭാഗം സ്വദേശി(52), കാരുകോണ്‍ പുതയം സ്വദേശി(34) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പുനലൂര്‍ ഉറുകുന്നിലെ കുടുംബം ജൂണ്‍ 14 ന് മുംബൈയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഒരാള്‍ക്ക്(23 വയസ്) ജൂണ്‍ 27 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബ സഹിതമാണ് മുംബൈയില്‍ നിന്നും ട്രെയിനില്‍ നാട്ടില്‍ എത്തിയത്.
ചാത്തന്നൂര്‍ കാരംകോട് സ്വദേശി ജൂണ്‍ 18 ന് ഒമാന്‍ മസ്‌കറ്റില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. പള്ളിമണ്‍ സ്വദേശി ജൂണ്‍ 20 ന് സഹോദരിയും സഹോദരിയുടെ 13 വയസും ആറര വയസുമുള്ള രണ്ട് കുട്ടികളോടൊപ്പം എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ഓടനാവട്ടം മുത്താരം സ്വദേശി ജൂണ്‍ 25 ന് ആഫ്രിക്കയില്‍ നിന്നും നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലും തൃക്കരുവ സ്വദേശി ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹ നിരീക്ഷണത്തിലുമായിരുന്നു.
ഇളമാട് സ്വദേശി ജൂണ്‍ 25 ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഉമയനല്ലൂര്‍ പേരയം സ്വദേശി ജൂണ്‍ 26 ന് എത്യോപ്പിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
മങ്ങാട് സ്വദേശി ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ചവറ കുളങ്ങര ഭാഗം സ്വദേശി ജൂണ്‍ 13 ന് ഖത്തര്‍ ദോഹയില്‍ നിന്നും നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
കരുകോണ്‍ പുത്തയം സ്വദേശി ജൂണ്‍ 26 ന് കുവൈറ്റില്‍ നിന്നും എത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.