കൊല്ലം പുനലൂര്‍ കോൺഗ്രസ് പുനലൂർ ഇലക്ട്രിസിറ്റി ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
അമിതമായ വൈദ്യുതി നിരക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും ബി.പി.എൽ വിഭാഗങ്ങൾക്കു വൈദ്യുതി ചാർജ് മൂന്നു മാസത്തേക്ക് പൂർണമായും സൗജന്യമാക്കുക, എ.പി.എൽ വിഭാഗത്തിന് വൈദ്യുതി ചാർജ് 30 ശതമാനം കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പുനലൂർ ഈസ്റ്റ്, വെസ്റ്റ്, സെൻട്രൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ ഇലക്ട്രിസിറ്റി ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ജനങ്ങളെ ഷോക്കടിക്കുന്ന വൈദ്യുതിബിലാണ് ലോക് ഡൌൺ കാലത്ത് കെ.എസ്.ഇ.ബി പൊതുജനങ്ങൾക്ക് നൽകിയിരിക്കുന്നത് കെ.എസ്.ഇ.ബി മീറ്റർ റീഡിങ് വൈകിയതിന് പൊതു ജനങ്ങളുടെ നെഞ്ചത്ത് വയ്ക്കുകയാണ് സർക്കാരും, കെ.എസ്.ഇ.ബി.യും എന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി ഉപാദ്ധ്യക്ഷൻ ശ്രീ.ഭാരതീപുരം ശശി പറഞ്ഞു.
പുനലൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജി ജയപ്രകാശ് അധ്യക്ഷനായിരുന്നു കെ.പി.സി.സി നിർവാഹകസമിതി അംഗം എസ്.താജുദീൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സി.വിജയകുമാർ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എ.എ.ബഷീർ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സഞ്ചു ബുഖാരി, എബ്രഹാം ജോർജ് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ കെ സുകുമാരൻ പൊടിയൻ പിള്ള പുനലൂർ മുൻസിപ്പൽ കൗൺസിലർ മാരായ വിളയിൽ സഫീർ സുരേന്ദ്രനാഥ തിലകൻ കോൺഗ്രസ് നേതാക്കളായ എൻ.സുന്ദരേശൻ ഓമനക്കുട്ടൻ ഉണ്ണിത്താൻ ടി എസ് ഷൈൻ ബിജു കാർത്തികേയൻ റഷീദ് കുട്ടി സന്തോഷ് അജീഷ് സുമേഷ് ഷൈജു രാജീവ് അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ