ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷന്‍ ചലഞ്ചുമായി ഡി.വൈ.എഫ്.ഐ

കൊല്ലം കുളത്തൂപ്പുഴ ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷന്‍ ചലഞ്ചുമായി ഡി.വൈ.എഫ്.ഐ ടെലിവിഷനോ സ്മാര്‍ട്ട് ഫോണുകളോ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിന് സൌകര്യമില്ലാതെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഡി. വൈ. എഫ്. ഐ. ടെലിവിഷന്‍ ചലഞ്ച് സംഘടിപ്പിച്ചു. അമ്പതേക്കര്‍ യൂണിറ്റിന്‍റെ നേതൃത്വത്തില്‍  സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ നിര്‍വ്വഹിച്ചു.
നിര്‍ധനരായ ഒട്ടേറെ കുടുബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുമെന്ന് ഉദ്ഘാടന വേളയില്‍ ജയമോഹന്‍ അറിയിച്ചു.
ഹരീഷ് അധ്യക്ഷത വഹിച്ചു യോഗത്തില്‍ ഏരിയകമ്മിറ്റി സെക്രട്ടറി ഡി.വിശ്വസേന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ലൈലാ ബീവി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്. ഗോപകുമാര്‍, ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറിയേറ്റംഗം എസ്. ഷെഫീര്‍,ബ്ലോക്ക് സെക്രട്ടറി അജാസ്,അഭിഷാന്‍, ഷെബിന്‍, ടി.ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.