കൊല്ലം കുളത്തൂപ്പുഴയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച മല്‍സ്യം നല്‍കി കബളിപ്പിച്ചതായ് പരാതി. ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും മിണ്ടാട്ടമില്ല.
വാഹനങ്ങളില്‍ വീട്ടുപടിയ്ക്കലില്‍ എത്തിച്ച് നല്‍കി വിതരണം ചെയ്യുന്ന മത്സ്യം ഗുണമേന്മമയില്ലാത്തതും പുഴുവരിക്കുന്നതാണെന്നും പരാതി ഉയര്‍ന്നിരിക്കുന്നത്. കുളത്തൂപ്പുഴ ഡീസെന്‍റ് മുക്ക് വനശ്രീയില്‍ വിരമിച്ച റെയിഞ്ച് ആഫീസര്‍ പ്രഭാകരന്‍നായര്‍ വാങ്ങിയ ചൂരമത്സ്യത്തിലാണ് പുഴുക്കള്‍ നിറഞ്ഞ് ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ വാഹനത്തില്‍ ഇവരുടെ വീടിനു മുന്നില്‍ കൊണ്ട് വന്നു വിറ്റഴിച്ച മീനുകളില്‍ നിന്നും ചൂരമീന്‍ കഷ്ണങ്ങളാക്കി തൂക്കി വാങ്ങുകയായിരുന്നു. കാഴ്ചയില്‍ മീനിന് കാര്യമായ കേടുപാടുകളോ ദുര്‍ഗന്ധമോ അനുഭവപ്പെട്ടിരുന്നില്ല. വീട്ടിലെത്തി പാചകം ചെയ്യാനായി മുറിച്ച് അടുപ്പത്ത് വച്ച് ചൂടടിച്ചപ്പോള്‍ വെളുത്ത ചെറിയപുഴുക്കള്‍ ഓരോന്നായ് പുറത്ത് വരുകയായിരുന്നു. ഉടന്‍തന്നെ കുളത്തൂപ്പുഴ ആരോഗ്യ വിഭാഗം അധികൃതരെ വിവരം അറിയിച്ചെങ്കിലും പരിശോധനക്ക് തയ്യാറായില്ലന്നാണ് ഇവര്‍പറയുന്നത്.
ദിവസങ്ങള്‍ പഴക്കമുളള മീനിന്‍റെ പഴക്കം പുറത്തറിയാതിരിക്കാന്‍ രാസലാനി തളിച്ചാണ് ഇക്കൂട്ടര്‍ വിറ്റഴിക്കുന്നതെന്നും ഇവര്‍ പറയുന്നു. കോവിഡ് നിരോധനം വന്ന് കുളത്തൂപ്പുഴ പൊതുചന്ത അടച്ചതോടെ നിരവധി വാഹനങ്ങളിലാണ് പുലര്‍ച്ച മുതല്‍ പ്രദേശത്ത് മത്സ്യങ്ങള്‍ വില്പനക്ക് എത്തിക്കുന്നത്. വില്‍ക്കാതെ ബാക്കി വരുന്ന മത്സ്യങ്ങള്‍ രാസലായനി തളിച്ച് അടുത്ത ദിവസം വിറ്റഴിക്കുന്നതാണ് ഇക്കൂട്ടരുടെ രീതി. ദിവസങ്ങളോളം പഴക്കമുളള മത്സ്യങ്ങളാണ് കുളത്തൂപ്പുഴയില്‍ വിറ്റഴിക്കുന്നത്. എന്നാല്‍ വിലയില്‍ യാതൊരു കുറവും വരുത്താറുമില്ല. മൊത്തവ്യാപാരികളില്‍ നിന്നും മത്സ്യം ശേഖരിച്ച് എത്തിക്കുന്ന ചെറുകിട കച്ചവടക്കാരാണ് ആരോപണ വിധേയരാകുന്നതില്‍ അധികവും. മുമ്പും ഒട്ടേറെ തവണ പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം പരാതി കിട്ടിയാല്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് കുളത്തൂപ്പുഴ ആരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ