ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജനവാസ മേഖലയില്‍ പൂച്ച പുലി ഇറങ്ങി രണ്ട് ആടുകളെ കടിച്ചു കൊന്നു.

കൊല്ലം കുളത്തൂപ്പുഴ ജനവാസ മേഖലയില്‍ പൂച്ച പുലി ഇറങ്ങി രണ്ട് ആടുകളെ കടിച്ചു കൊന്നു. നിരവധി ആടുകളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.പുലി ഇറങ്ങിയതായി അഭ്യൂഹം പരന്നത് നാട്ടുകാര്‍ക്കിടയില്‍ ആശങ്ക പരത്തി.
കാട്ടു പൂച്ച വര്‍ഗ്ഗത്തില്‍പ്പെട്ട പൂച്ച പുലി എന്നറിയപ്പെടുന്ന ജീവി ജനവാസ മേഖലയില്‍ ഇറങ്ങി സമീപത്തെ നിരവധി പേരുടെ അടുകളെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും രണ്ട് ആടുകളെ കടിച്ചു കൊല്ലുകയും ചെയ്തു. കുളത്തൂപ്പുഴ വനം റെയിഞ്ചില്‍ മൈലമൂട് സെക്ഷനിലെ മില്‍പ്പാലത്തിന് സമീപം അജാസ് മന്‍സിലില്‍ ഷജിലാബി, തസ്നി മന്‍സിലില്‍ മുഷിരിഫാബീവി,ചരുവിള പുത്തന്‍വീട്ടില്‍ രമ,ഇന്ദിര എന്നിവരുടെ വീടുകളിലെ ആടുകളാണ് പൂച്ച പുലിയുടെ ആക്രമണത്തിന് ഇരയായത്.
തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. രാത്രി 11 മണിക്ക് ആടിന്‍റെ നിര്‍ത്താതെയുളള കരച്ചില്‍ കേട്ട് ഷജിലാബീവി പുറത്തിറങ്ങി ആട്ടിന്‍ കൂട്ടില്‍ പരിശോധിച്ചപ്പോള്‍ ആടുകളിലൊന്നിനെ മുറിവേറ്റ നിലയില്‍ കാണുകയായിരുന്നു. ഏതൊ അജ്ഞാത ജിവിയുടെ അക്രമണത്തിന് അട് ഇരയായെന്ന് മനസിലാക്കുകയും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ആടിനെ വീടിനു സമീപം മറ്റൊരിടത്തേക്ക് മാറ്റി കെട്ടുകയായിരുന്നു. പുലര്‍ച്ചെ വീണ്ടും ശബ്ദം കേട്ടിവരെത്തിയപ്പോള്‍ ആടുകളിലൊന്നിനെ കൊന്ന് ഭക്ഷണമാക്കാന്‍ ശ്രമിച്ചിരുന്നു.
സമീപത്തെ മുഷിരാബീവിയുടെ ആട്ടിന്‍കുട്ടികളിലൊന്നിനെ കൊന്ന് വലിച്ചിഴച്ച് കൊണ്ട് പോകാനും ശ്രമം നടത്തിയെങ്കിലും ബഹളം കേട്ട് ഉപേക്ഷിച്ച് കടക്കുകയായിരുന്നു.
ഇവരുടെ മറ്റൊരു ആടിനും മുറുവേറ്റിട്ടിട്ടുണ്ട്. രമയുടേയും,ഇന്ദിരയുടെ ആട്ടിന്‍ കൂട്ടില്‍ കടന്ന ജീവി ആടുകളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൂട്ടത്തോടെ എത്തിയ ജീവികളാവാം ആടുകളെ ആക്രമിച്ചതെന്നാണ് വനപാലകര്‍ പറയുന്നത്.
ഇതോടെ പുലി ഇറങ്ങിയതായുളള വാര്‍ത്ത പരന്നത് നാട്ടുകാര്‍ക്കിടയില്‍ ഏറെ നേരം ആശങ്കക്ക് ഇടയാക്കി. കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പൂച്ച പുലിയാണ് ആടുകളെ ആക്രമിച്ച് കൊന്നതെന്ന് വനപാലകര്‍ സംശയിക്കുന്നത്.
പെരിങ്ങമ്മല മൃഗഡോക്ടര്‍ ബിനോദിന്‍റെ നേതൃത്വത്തില്‍ ആടുകളെ പോസ്റ്റ്മോര്‍ട്ടം നടത്തി മറവ് ചെയ്തു. ഏത് ജീവിയാണ് ആക്രമിച്ചതെന്ന് സ്ഥിരികരിക്കാനായി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി റെയിഞ്ചാഫീസര്‍ എസ്.വിജു പറഞ്ഞു. തിരുവനന്ത വനം ഡി.എഫ്.ഒ .... പഞ്ചായത്ത് അംഗം പങ്കജാക്ഷനുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രദേശം കേന്ദ്രീകരിച്ച് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിക്കാനുളള നടപടികള്‍ സ്വീകരിച്ചതായും  കര്‍ഷകര്‍ക്ക് ആടുകളുടെ നഷ്ടം കണക്കാക്കി തുക അനുവദിച്ച് നല്‍കുമെന്നും അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.