ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴ - അഞ്ചല്‍ പാതയില്‍ കാറപകടം; പിതാവും കുട്ടികള്‍ക്കും പരിക്കേറ്റ് ആശുപത്രിയില്‍

അഞ്ചല്‍-കുളത്തൂപ്പുഴ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ എതിര്‍വശത്തെ മതിലിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ പിതാവിനും രണ്ടു കുട്ടികള്‍ക്കും പരിക്കേറ്റു. തലശ്ശേരി സ്വദേശിയായ 36 വയസുള്ള മെഹബൂബ് , മക്കളായ 6 വയസുള്ള സൈഫി മെഹബൂബ്, 2 വയസുള്ള സെഫിന്‍ മെഹബൂബ് എന്നിവരെ പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കുളത്തുപ്പുഴ ചന്ദനക്കാവ് ജംഗ്ഷനു സമീപം വച്ചായിരുന്നു അപകടം. വലിയേല റോമാകുന്നിലുള്ള ഭാര്യാഗൃഹത്തില്‍ കുടുംബ സമേതമെത്തിയ മെഹബൂബ് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി കുട്ടികളെയും കൂട്ടി ചന്ദനക്കാവിലേക്ക് പോകവേയായിരുന്നു അപകടം. നിയന്ത്രണം വിട്ട് റോഡിനെതിര്‍വശത്തുള്ള പുത്തന്‍ പുരക്കല്‍ വീടിന്‍റെ മതില്‍ ഭിത്തി ഇടിച്ചു തകര്‍ത്ത് അകത്തേക്ക് കയറുകയായിരുന്നു.
കുളത്തൂപ്പുഴയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിവരികയായിരുന്ന വനം മന്ത്രി കെ.രാജു അപകടം കാണുകയും മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് പി. എ. വൈശാഖിന്‍റെ നേതൃത്വത്തില്‍ പരിക്കേറ്റവരെ വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.