*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കുളത്തൂപ്പുഴയില്‍ നിര്‍ദ്ധനകുടുംബത്തിന് കെ.എസ്.ഇ.ബി.അമിതബില്‍ നല്‍കി ഷോക്കടിപ്പിച്ചു.

കൊല്ലം കുളത്തൂപ്പുഴയില്‍  നിര്‍ദ്ധനകുടുംബത്തിന് കെ.എസ്.ഇ.ബി.അമിതബില്‍ നല്‍കി ഷോക്കടിപ്പിച്ചു.
കുടിവെളളം ശേഖരിക്കാന്‍ ജലസേചന പമ്പും ഫ്രിഡ്ജും,വാഷിംഗ് മിഷ്യനും ഒന്നും ഇന്നേ വരെ സ്വപ്നം കാണാന്‍ കഴിയാത്ത നിര്‍ദ്ധന കുടുംബത്തിന് വൈദ്യുതി വകുപ്പ് നല്‍കിയ ബില്‍തുക കണ്ടാല്‍ ആര്‍ക്കും ഷോക്കടിയാകും.
കുളത്തൂപ്പുഴ ചോഴിയക്കോട് മൂന്നുമുക്ക് ചരുവിള പുത്തന്‍ വീട്ടില്‍ ഉഷാ മനോഹര‍ന് കെ.എസ്.ഇ.ബി നല്‍കിയ വൈദ്യുത ബില്ലാണ് ഇരുട്ടടിയായത്.
ഭവന പദ്ധതി പ്രകാരം പഞ്ചായത്ത് അനുവദിച്ച് നല്‍കിയ ചെറിയ വീട്ടില്‍ ആകെ ഉളള വൈദ്യുത ഉപകരണം ടെലിവിഷനും ഫാനും മാത്രം.
എന്നാല്‍ കെ.എസ്.ഇ.ബി ഇക്കുറി നല്‍കിയ ബില്‍ കണ്ട് ഈ നിര്‍ദ്ധന കുടുംബം തീര്‍ത്തും ഞെട്ടി 15586 രൂപയാണ് വകുപ്പ് ഈ പാവങ്ങളുടെ തലയില്‍ കെട്ടി വച്ച ബില്‍ തുക.
വീട് നിര്‍മ്മാണം പൂര്‍ത്തിയായി താമസമായ നാള്‍ മുതല്‍ 500 ല്‍ താഴെ മാത്രമായിരുന്നു വൈദ്യുത വകുപ്പ് ചുമത്തിയിരുന്ന ബില്‍ തുക.
എന്നാല്‍ അമിതമായ ബില്‍ വന്നതിന്‍റെ കാരണമറിയാതെ തീര്‍ത്തും ഇവര്‍ ആശങ്കയിലാണിപ്പോള്‍. കൂലിപ്പണിക്കാരായ കുടുംബത്തിന് ഈ തുക പോലും ഭാരിച്ചതും അടയ്ക്കാന്‍ പ്രയാസവും തന്നെ. ലോക്ക് ഡൌണ്‍ സമയത്ത് തൊഴിലും കൂലിയുമില്ലാതെ വീട്ടിനുളളില്‍ കഴിച്ചു കൂട്ടിയിരുന്ന ദരിദ്ര കുടുംബം നിരോധനം നീങ്ങി ഇപ്പോള്‍ പണികള്‍ക്ക് പോയി തുടങ്ങിയതെ ഉളളൂ അതിനിടയിലെത്തിയ ഭീമമായ ബില്‍ തുക കണ്ട് തീര്‍ത്തും ഇവര്‍ അങ്കലപ്പാലായി.
വൈദ്യുത ഉപകരണങ്ങളും വൈദ്യുത കണക്ഷനും സംവിധാനങ്ങളെല്ലാം പരിശോധിച്ചെങ്കിലും പിഴവുകളൊന്നും കണ്ടെത്താനായില്ല.
ഈപാവങ്ങള്‍ പരാതിയുമായി കുളത്തൂപ്പുഴ സെക്ഷന്‍ ആഫീസിനെ സമീപിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാതെ ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അന്നന്നത്തെ അന്നത്തിന് വക കണ്ടെത്താന്‍ പെടാപാട് പെടുന്ന നിര്‍ദ്ധന കുടുംബത്തിന് ഇത്രയും ഭാരിച്ച തുക താങ്ങാവുന്നതിനും അപ്പുറം തന്നെ.
അതിനാല്‍ ബില്ലടയ്ക്കാന്‍ നിര്‍വ്വാഹമില്ലന്നാണ്  ഇവര്‍ പറയുന്നത്.നാടാകെ അമിത ബില്‍ നല്‍കി പഴികേട്ട് വൈദ്യുതി വകുപ്പ് ബില്‍ തുക കൂടിയത് ഇവരുടെ കുഴപ്പമാണെന്നാരോപിച്ച് പുതിയ മീറ്റര്‍ സ്ഥാപിച്ച് പരിശോധനക്ക് ഒരുങ്ങി കുറ്റം ഇവരുടെ മേല്‍ കെട്ടി വയ്ക്കാനുളള തന്ത്രപ്പാടിലാണ് വൈദ്യുതവകുപ്പ് അധികൃതരിപ്പോള്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.