കൊല്ലം കുളത്തൂപ്പുഴ പാചകവാതക വിതരണത്തില്‍ വ്യാപക ക്രമക്കേട് വിതരണ കേന്ദ്രം സസ്പെന്‍ഡ് ചെയ്തു.അമിതവില ഈടാക്കുന്നതായി ആരോപിച്ച് പരാതിയുമായി നാട്ടുകാര്‍ പ്രതിഷേധിച്ചതാണ് നടപടിക്കിടയാക്കിയത്.
ഉപഭോക്താക്കളുടെ നിരന്തര പരാതിയെ തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ കുളത്തൂപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന പാചക വാതക വിതരണ കേന്ദ്രം താല്കാലികമായി സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന പരിശോധനക്കിടെ ഗുണഭോക്താക്കളില്‍ പലരും നേരിട്ടെത്തി പരാതി നല്‍കുകയും പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തതോടെയാണ് സിവില്‍സപ്ലൈസ് വകുപ്പിന്‍ അടിയന്തിര നടപടി. അഞ്ചു കിലോമീറ്ററിനുള്ളില്‍ പാചക വാതകം വിതരണം ചെയ്യുന്നതിനു അധിക തുക ഈടാക്കാന്‍ പാടില്ലെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നിലനില്‍ക്കെ എല്ലാ ഉപഭോക്താക്കളില്‍ നിന്നും അമിതമായി പണം ഈടാക്കുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ ഉപഭോക്താക്കള്‍ക്ക് രസീത് നല്‍കാറില്ലെന്നും സ്റ്റോക്കില്‍ കുറവുകളും വെത്യാസവും പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് നടപടി. ജില്ലാ സപ്ലൈആഫീസര്‍ നല്‍കിയ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതരും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സ്ഥലത്തെത്തിയാണ് സ്ഥാപനം പൂട്ടിച്ചത്. വെള്ളിയാഴ്ച രാവിലെ കുളത്തൂപ്പുഴയിലെത്തിയ സംഘം രേഖകള്‍ പരിശോധിച്ച് പാചകവാതക വിതരണ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുകയായിരുന്നു. കേന്ദ്രത്തിന്‍റെ അമ്പലക്കടവിലുള്ള ഓഫീസിലെ രേഖകള്‍ പിടിച്ചെടുത്ത് ഓഫീസ് അടപ്പിക്കുകയും അമ്പതേക്കറിലെ ഗോഡൌണിലുണ്ടായിരുന്ന സിലിണ്ടറുകള്‍ തൊട്ടടുത്തുള്ള ഏഴംകുളം ഏജന്‍സിയിലേക്കും മാറ്റുകയും ചെയ്തു. ഗുണഭോക്താക്കള്‍ക്ക് ഏഴംകുളം, ഇടമണ്‍ എന്നിവിടങ്ങളിലെ പാചക വാതക വിതരണ കേന്ദ്രത്തില്‍ നിന്നും സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുള്ളതായും പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ജോണ്‍ തോമസ് അറിയിച്ചു. റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ വിനോദ് കെ. സാബു, ഉല്ലാസ്, വിജയകൃഷ്ണന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വില്‍പന വിഭാഗം ചീഫ് മാനേജര്‍ മാര്‍ക്കോസ് ബ്രിസ്റ്റോ, സെയില്‍സ് മാനേജര്‍ രാഹുല്‍. എം. എസ്. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ