ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ അമ്പലം വാര്‍ഡില്‍ വീണ്ടും നിരോധനം ശാസ്താക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം താല്കാലികമായി നിര്‍ത്തിവച്ചു.

കൊല്ലം കുളത്തൂപ്പുഴ അമ്പലം വാര്‍ഡില്‍ വീണ്ടും നിരോധനം ശാസ്താക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം താല്കാലികമായി  നിര്‍ത്തിവച്ചു.
ക്ഷേത്രം തുറന്ന് രണ്ട് ദിവസം പിന്നിട്ട് ഭക്തര്‍ ദര്‍ശനത്തിന് എത്തി തുടങ്ങിയെങ്കിലും  അമ്പലം വാര്‍ഡ് അടക്കം കുളത്തൂപ്പുഴ പഞ്ചായത്തിലെ  അഞ്ച് വാര്‍ഡുകളില്‍ നിരോധനം പ്രഖ്യാപിച്ചതോടെ ക്ഷേത്രത്തിനുളളില്‍ ഭക്തരെ പ്രവേശിക്കുന്നത് ദേവസ്വം അധികൃതര്‍ താല്ക്കാലികമായി നിര്‍ത്തിവച്ചു.
രോഗവ്യാപനം തടയുന്നതിനായി   തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന റോസുമല, ഇ.എസ്.എം.കോളനി, ചോഴിയക്കോട്, അമ്പതേക്കര്‍ തുടങ്ങിയ വാര്‍ഡുകളിലാണ് ബുധനാഴ്ച രാത്രിമുതല്‍ ജില്ലാകളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
ഇതറിയാതെ പുലര്‍ച്ചെ എത്തിയ ഭക്തര്‍ക്ക് ദര്‍ശനം നടത്താനാകാതെ മടങ്ങേണ്ടി വന്നു. ക്ഷേത്രം തുറന്നങ്കിലും ദര്‍ശനത്തിനായുളള ഭക്തരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിരുന്നില്ല. നൂറ് കണക്കിന് ഭക്തരെത്തിയിരുന്ന ക്ഷേത്രത്തില്‍ രണ്ട് ദിവസങ്ങളിലായ് എത്തിയത് അന്‍മ്പതില്‍ താഴെ ഭക്തര്‍ മാത്രം.
സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതോടെ മാസങ്ങളായി അടച്ചിട്ടിരുന്ന ക്ഷേത്രം ചൊവ്വാഴ്ചയാണ് ദര്‍ശനത്തിനായി തുറന്ന് നല്‍കിയത്. ഭക്തരെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ശുചീകരണം നടത്തി കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമായിരുന്നു സുരക്ഷ ഒരുക്കിയിരുന്നത്.  ചുറ്റമ്പലവും,ചുറ്റുവിളക്കും, നാലമ്പലത്തിനുചുറ്റും കഴുകി വൃത്തിയാക്കി ശുചീകരിച്ചിരുന്നു. ക്ഷേത്രത്തില്‍ എത്തുന്നവരുടെയെല്ലാം ഫോണ്‍ നമ്പറും പേരും മേല്‍വിലാസവും എഴുതി സൂക്ഷിച്ച് സാമൂഹ്യ അകലം പാലിച്ചായിരുന്നു ദര്‍ശനത്തിന് അവസരം ഒരുക്കിയിരുന്നത്.
സമീപവാസികളാണ് ദര്‍ശനത്തിന് എത്തിയവരിലധികവും. പുറമേ നിന്നുളള ഭക്തര്‍ ക്ഷേത്രം തുറന്ന വിവരം അറിഞ്ഞ് എത്തി തുടങ്ങിയതെ ഉണ്ടായിരുന്നുളളൂ അതിനിടയില്‍ വീണ്ടും നിരോധനം വന്നത് ക്ഷേത്രം അധികൃതരേയും ഭക്തരേയും വെട്ടിലാക്കി.
പ്രധാന വഴിപാടുകള്‍ക്കും പൂജകള്‍ക്കും മറ്റും രസീതും പടി വഴിപാട് നടത്തിയിരുന്നെങ്കിലും പ്രസാദവും പൂജാസാധനങ്ങളും അകത്തേക്കും പുറത്തേക്കും അനുവദിക്കാതെ സുരക്ഷ ഒരുക്കിയായിരുന്നു ദര്‍ശനം അനുവദിച്ചിരുന്നത്  ഇതിനിടയിലാണ് വീണ്ടും ക്ഷേത്രം അടച്ചിടാനിടയാക്കിയത്.
നിത്യപൂജകള്‍ മുടങ്ങാതെ ഇപ്പോഴും തുടരുന്നുണ്ട് ഭക്തര്‍ക്ക് ക്ഷേത്രകവാടത്തിന് പുറത്ത് നിന്ന് ദര്‍ശനം നടത്തുന്നതിന് തടസമില്ലന്നും ക്ഷേത്രം അധികൃതര്‍ അറിയിച്ചു.  ഭക്തരെ വരവേല്‍ക്കാന്‍ ദേവസ്വം ആഫീസര്‍ വാസുദേവ നമ്പ്യാര്‍, ഉപദേശകസമിതി പ്രസിഡന്‍റ് കെ.ജി.രാജന്‍,സെക്രട്ടറി സുബ്രമണ്യന്‍ മുരളീധരന്‍,അനില്‍കുമാര്‍ വിഷ്ണു, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്തര്‍ക്കായുളള സൌകര്യമൊരുക്കിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.