ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴയില്‍ തലചായ്ക്കാന്‍ ഇടമില്ലാതെ ദുരിതവും പേറി കഴിയുന്നകുടുംബത്തിന് വീടെന്ന സ്വപനം ഇനിയുമകലെ.

കൊല്ലം കുളത്തൂപ്പുഴയില്‍ തലചായ്ക്കാന്‍ ഇടമില്ലാതെ ദുരിതവും പേറി കഴിയുന്നകുടുംബത്തിന് വീടെന്ന സ്വപനം ഇനിയുമകലെ.
സമ്പൂര്‍ണ്ണ ഭവനരഹിത പഞ്ചായത്തിലാണ് ഈ ദുരവസ്ഥ. തലചായ്ക്കാന്‍ ഇടമില്ലാതെ ചോര്‍ന്നൊലിക്കുന്നകൂരക്കുളളില്‍ അന്തിഉറങ്ങുന്ന പിതാവിന്‍റെയും രണ്ട് മക്കളുടെയും ദുരിതജീവിതം കണ്ടാല്‍ ആരുടെയും കരളലിയിക്കുന്നത് തന്നെ.
കുളത്തൂപ്പുഴ ചോഴിയക്കോട് മൂന്ന് മുക്ക് ചരുവിളപുത്തന്‍വീട്ടില്‍ നാരായണനും മക്കളുമാണ് തലചായ്ക്കാന്‍ ഇടമില്ലാതെ തകര്‍ന്ന് വീഴാറായ ഒറ്റമുറി കെട്ടിനുളളില്‍ ദുരിതവും പേറി കഴിയുന്നത്. രണ്ട് ആണ്‍മക്കളേയും നാരായണനേയും ഉപേക്ഷിച്ച് ഭാര്യ 18 വര്‍ഷം മുമ്പ് എങ്ങോ പോയി. അന്നു മുതല്‍ കൂലിപണിക്കാരനായ നാരായണന്‍ മക്കളെ തന്‍റെ കഴിവു പോലെ പോറ്റി വളര്‍ത്തി ആവോളം പഠിപ്പിക്കുകയും ചെയ്തു.
ഇതിനിടയില്‍ സ്വന്തം വീടെന്ന സ്വപനം പൂവണയിക്കാന്‍ ഈപാവത്തിന് കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ പഴക്കമുളള ആകെ ഉണ്ടായിരുന്ന മണ്‍കട്ട കെട്ടിയ പേരിനൊരു വീട് അതോരു ദിവസം പെയ്ത കനത്ത മഴയില്‍ തകര്‍ന്ന് വീഴുകയും ചെയ്തു.
മഴയില്‍ കുതിര്‍ന്ന് മണ്‍കട്ടകള്‍ അടര്‍ന്ന് വീഴുമ്പോള്‍ പൊന്നോമനകളെ ചേര്‍ത്ത് പിടിച്ച് ടാര്‍പ്പാളിന്‍ കൊണ്ട് കെട്ടി ഉയര്‍ത്തിയ ഒരുഭാഗത്ത് നാരായണന് എന്നും ഉറക്കമില്ലാത്തെ രാത്രി കഴിച്ചു കൂട്ടും.
ഉറക്കവും,വിശ്രമവും,ഉടുതുണികള്‍ സൂക്ഷിക്കുന്നതുമെല്ലാം ഒറ്റമുറിയില്‍ തന്നെ. സമീപത്തായി ഓല കീ‍റുകള്‍ കൊണ്ട് കെട്ടിമ റച്ച ചോര്‍ന്നൊലിക്കുന്ന കുടിലിലാണ് ആഹാരം പാകം ചെയ്യുന്നത്. മഴക്കാറുകള്‍ കണ്ടാല്‍ മേല്‍ക്കൂര ഇല്ലാത്ത ചുമരുകള്‍ക്കുളളില്‍ നെഞ്ചിടിപ്പോടെയാണ് ഈ നിര്‍ദ്ധന കുടുംബം കഴിച്ചു കൂട്ടുന്നത്.
മേല്‍ക്കൂരകള്‍ തകര്‍ന്ന് വീണതോടെയാണ് ടാര്‍പ്പാളിന്‍ കെട്ടി സംരക്ഷണം ഒരുക്കിയെങ്കിലും മഴയില്‍ കുതിര്‍ന്ന് ഭിത്തികളെല്ലാം തകര്‍ന്ന് തുടങ്ങിയതോടെ ഇതിലും  രക്ഷയില്ലാതായി.
ഭവനപദ്ധതിയില്‍ ഉല്‍പ്പെടുത്തി വീട് അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് കുളത്തൂപ്പുഴ പഞ്ചായത്ത് അധികൃതരെ ഒട്ടേറെ തവണ സമീപിച്ചെങ്കിലും ഈ പാവങ്ങളെ തഴയുകയായിരുന്നു. ലൈഫ് പദ്ധതിയില്‍ ഉല്‍പ്പെടുത്തി സമ്പൂര്‍ണ്ണ പാര്‍പ്പിട രഹിത പഞ്ചായത്താണെന്ന് പ്രഖ്യാപിച്ച പ്രദേശത്താണ് നിര്‍ദ്ധന കുടുംബം ആരുടെയും കരളലിയിക്കുന്ന തരത്തില്‍ തലചായ്ക്കാന്‍ ഇടമില്ലാതെ ദുരിതവും പേറി കഴിയുന്നത്.
നാരായണൻ്റെ ദുരിതത്തിൽ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിക്ഷേധമുണ്ടന്ന് പൊതുപ്രവർത്തകനായ ചോഴിയക്കോട് സാബു പറഞ്ഞു
അതേസമയം നാരായണനും കുടുംബത്തിനും ഭവന പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടെന്നും ലൈഫ് പദ്ധതിയില്‍ ഉല്‍പ്പടാതെ പോയത് ചുവരുകളുടെ കെട്ടുറപ്പ് കൊണ്ടാണ്  ഐ.എ.വൈ. പദ്ധതിയില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ടെന്നും അടുത്ത ഘട്ടത്തില്‍ വീട് അനുവദിച്ച് നല്‍കുമെന്നും കുളത്തൂപ്പുഴ വില്ലേജ് എസ്ക്റ്റന്‍ഷന്‍ ആഫീസര്‍ സന്തോഷ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.