ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഗണേഷ്കുമാര്‍ എംഎല്‍എയുടെ വസതിയിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പത്തനാപുരം താലൂക്കാശുപത്രി യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗണേഷ്കുമാര്‍ എംഎല്‍എയുടെ വസതിയിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ ലാത്തിചാര്‍ജ് നടത്തി. മൂന്ന് പേര്‍ക്ക് പരിക്ക്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജുഖാന്‍,കെ എസ് യു നേതാവ് യദുകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ആശുപത്രിയിലേക്ക് മാറ്റി.പത്തനാപുരം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍ ബാരിക്കേഡുകള്‍ വച്ച് ടൗണില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പോലീസ് തടയുകയായിരുന്നു.എന്നാല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോകാന്‍ നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.ഒരുമണിക്കൂറോളം നഗരത്തില്‍ ഗതാഗത സ്തംഭനവുമുണ്ടായി.കഴിഞ്ഞ ദിവസം കെ എസ് യു നേതൃത്വത്തില്‍ താലൂക്കാശുപത്രി വിഷയത്തില്‍ ഉപവാസ സമരം നടത്തിയിരുന്നു.തുടര്‍ സമരമെന്ന നിലയിലാണ് ഇന്ന് എംഎല്‍എയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പത്തനാപുരം സി ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.