ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പത്തനാപുരം പിറവന്തൂർ പഞ്ചായത്തിലെ വനപ്രദേശമായ കടശ്ശേരി വേളായിക്കോട്-തത്തക്കുഴി നിവാസികൾക്ക് തങ്ങളുടെ പൊന്നോമനകളുടെ പഠനത്തെ ഓർത്ത് നെഞ്ചിൽ ആവലാതിയാകുന്നു.


പത്തനാപുരം പിറവന്തൂർ പഞ്ചായത്തിലെ വനപ്രദേശമായ കടശ്ശേരി  വേളായിക്കോട്-തത്തക്കുഴി നിവാസികൾക്ക് തങ്ങളുടെ പൊന്നോമനകളുടെ പഠനത്തെ ഓർത്ത് നെഞ്ചിൽ ആവലാതി ഏറുന്നു. .......ഷാജുദീൻ പുന്നല തയ്യാറാക്കിയ സ്പെഷ്യല്‍ റിപ്പോര്‍ട്ട്.
ഏകദേശം നൂറ്റിഎൺപതോളം വീടുകളിലായി നൂറോളം കുട്ടികളുടെ പഠനം എങ്ങുമാവാതെ അനിശ്ചിതത്തിലായി......LKG മുതൽ ഡിഗ്രിതലം വരെ പഠിക്കുന്ന കുട്ടികളുമാണിവർ......കോവിഡ്- 19 രോഗവ്യാപനത്തിൻ്റെ പ്രതിരോധ ഭാഗമായി..... സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാതെ സർക്കാർ ഓൺ ലൈൻ പഠന രീതി ഏർപ്പെടുത്തിയത് ....TV വഴിയും ഓൺലൈൻ ചാനൽ വഴിയും ആയതാണ്.... ഇവിടുത്തെ കുട്ടികൾക്ക് പഠനം അനിശ്ചിതമാക്കിയത്...... പത്ത് വർഷങ്ങൾക്ക് മുമ്പ് പുന്നല കടശ്ശേരിയിൽ ബി.എസ്.എൻ.എൽ, ഐഡിയ, വോഡഫോൺ തുടങ്ങിയ മൊബൈൽ സേവന ധാതാക്കളുടെ സേവനം ലഭ്യമായി തുടങ്ങി......എങ്കിലും ഉൾപ്രദേശമായ തത്തക്കുഴി, വേളായിക്കോട്, ആയിരത്തുമൺ,പൂങ്കുളഞ്ഞി,  തുടങ്ങിയ ഭാഗങ്ങളിലുള്ളവരക്ക് മൊബൈലിൻ്റെ റേഞ്ച്  സേവനങ്ങൾ മിക്കപ്പോഴും കിട്ടുന്നില്ലന്ന് പരക്കെ ആക്ഷേപം ഉണ്ട്...... കൂടാതെ വനപ്രദേശമായതിനാൽ കാറ്റടിക്കുകയോ മഴ തുടങ്ങിയാലോ KSEB യുടെ ഇലക്ട്രിക് ലൈനിൽ മരക്കാലുകൾ വീണ് വൈദ്യുതി മുടക്കവും പതിവാണ്...... വൈദ്യുതിയും ടെലഫോൺ സർവ്വീസും കിട്ടാതെ ഇവിടുത്തുകാർ ആകെ വിഷമത്തിലാണ്......ഈ പ്രശ്നങ്ങൾക്കൊപ്പം കടശ്ശേരി, പൂങ്കുളഞ്ഞി വരെ വരുന്ന ബസ് സർവ്വീസ് വേളായിക്കോട് ഗ്രൗണ്ട് വരെ നീട്ടണമെന്നും വന്യമൃഗ ശല്യങ്ങളിൽ നിന്നും രക്ഷനേടാനുള്ള സൗകര്യങ്ങൾ ചെയ്ത് നൽകണമെന്ന് അവർ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു...... ഇത്തരം ആവശ്യങ്ങൾക്ക് പുറമേ രോഗികളായ ആൾക്കാരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി വാടക വാഹനം ഏർപ്പെടുത്താൻ വേണ്ടി മൊബെൽ സേവനം ലഭ്യമല്ലാത്തതും ഇവരെ ആശങ്കാകുലരാക്കിയിട്ടുണ്ട്...... മുൻ വർഷങ്ങളിൽ കുട്ടികളുടെ പഠനത്തിനായി രക്ഷിതാക്കൾ രണ്ട് കിലോമീറ്ററോളം ദൂരം കാൽനടയായി നടന്നാണ് കുട്ടികളെ കടശ്ശേരി, പൂങ്കുളഞ്ഞി ബസ്സ് സ്റ്റോപ്പുകളിൽ എത്തിച്ചിരുന്നത്...... കോവിഡ്- 19 മായി ബന്ധപ്പെട്ട് കുട്ടികൾക്ക് പഠിക്കാനായി വൈദ്യുതിക്ക് പുറമേ മൊബെൽ സേവന ധാതാക്കൾ  പരിധി നീട്ടി ഇവർക്ക് വേണ്ട സഹായം നൽകാനായി കുട്ടികളും രക്ഷകർത്താക്കളും ആവശ്യപ്പെട്ടു..... ഇവരുടെ ആവശ്യങ്ങൾ ജനപ്രതിനിധികൾ നിരസിച്ചാൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കുവാനും ഇവർ തയ്യാറായിക്കഴിഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.