ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പണമെടുക്കാൻ ബാങ്കിലെത്തിയ യുവതി ഗ്ലാസ് ചുമരിലേക്ക് മറിഞ്ഞു വീണ് ചില്ലുകഷണങ്ങൾ തുളഞ്ഞു കയറി മരിച്ചു.

പണമെടുക്കാൻ ബാങ്കിലെത്തിയ യുവതി ഗ്ലാസ് ചുമരിലേക്ക് മറിഞ്ഞു വീണ് ചില്ലുകഷണങ്ങൾ തുളഞ്ഞു കയറി മരിച്ചു.
പെരുമ്പാവൂർ ബാങ്കിലുണ്ടായ അപകടത്തിൽ ബാങ്കിന്‍റെ ചില്ലുവാതിൽ പൊട്ടി ശരീരത്തിൽ തുളച്ചു കയറി യുവതി മരിച്ചു. ചേരാനല്ലൂർ മങ്കുഴി വടക്കേവീട്ടിൽ 43 വയസുള്ള ബീന നോബിയാണ് മരിച്ചത്. പെരുമ്പാവൂർ എ.എം റോഡിലുള്ള ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിലാണ് സംഭവം. ഇന്ന് ഉച്ചയോടെ ടൂ വീലറിലെത്തിയ ബീന ബാങ്കിൽ കയറിയതിനെ തുടർന്ന് വണ്ടിയുടെ താക്കോൽ എടുക്കാൻ വേഗം ഇറങ്ങുമ്പോൾ ഡോറിൽ തട്ടി ഗ്ലാസ് പൊട്ടി വീണ ഗ്ലാസിനാൽ ആഴത്തിൽ മുറിവേറ്റതിനെ തുടർന്നാണ് മരണം, തിരികെ പുറത്തേക്ക് വേഗത്തിൽ പോകുന്നതിനിടെ, മുൻവശത്തെ ഗ്ലാസിൽ ബീന ഇടിച്ച് വീഴുകയായിരുന്നു.പിന്നാലെ ഗ്ലാസും പൊട്ടി വീണു. പൊട്ടി വീണ ഗ്ലാസിന്‍റെ ചില്ല് ബീനയുടെ വയറിലാണ് തുളച്ച് കയറിയത്.
ഇടിയുടെ ആഘാതത്തിൽ കൈ കുത്തി അവർ എഴുന്നേറ്റ് നിന്നു. അപ്പോഴേക്കും ബാങ്ക് ജീവനക്കാർ അടക്കം ബാങ്കിലുണ്ടായിരുന്നവർ ഓടി എത്തി. അവരെ എഴുന്നേൽപിച്ച് മാറ്റി നിർത്തുമ്പോഴും ദേഹത്ത് നിന്നും ചോര വാർന്ന് വീഴുന്നുണ്ടായിരുന്നു. ഗുരുതരമായി ദേഹമാകെ ചില്ല് തറച്ച് പരിക്കേറ്റ ബീനയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ ബീനയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കൂവപ്പടിയിൽ അഖിൽ ഇലട്രിക്കൽ എന്ന സ്ഥാപനം നടത്തി വരികയാണ്.
മക്കൾ:അഖില,ജിസ് മോൻ,ജെയ്മോൻ

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.