പുനലൂരിൽ പാൻ മസാലയുമായി അറസ്റ്റിലായ പ്രതിക്ക് കോവിഡ്. പുനലൂർ പൊലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും ക്വാറൻ്റീൻ നിർദ്ദേശം.കോവിഡ് സ്ഥിരീകരിച്ച പുനലൂരിൽ ഉള്ള രോഗിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കൊണ്ട്പോയി.
പുനലൂർ പോലീസ് സ്റ്റേഷനിൽ അറസ്റ്റ് ആയി ഇന്ന് കോവിഡ് സ്ഥിരീകരിച്ച ആൾ ഏകദേശം 22 മണിക്കൂർ ഉണ്ടായിരുന്നു. ആരോഗ്യ പ്രവർത്തകർ സമ്പർക്കപട്ടിക തയ്യാറാക്കുന്നു. പുനലൂർ പോലീസ് സ്റ്റേഷനിലെ ഏകദേശം 36 പേർക്ക് പ്രാഥമിക സമ്പർക്കം ഉണ്ടെന്നാണ് സൂചന. അങ്ങനെ ആണെങ്കിൽ പോലീസ് സ്റ്റേഷൻ പ്രവർത്തനം തടസപ്പെട്ടേക്കും. ആരോഗ്യ വകുപ്പിന്റെ അന്തിമ തീരുമാനം വന്നാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ . കേരള പോലീസിൽ 50% ഡ്യൂട്ടി നടപ്പാക്കും എന്ന മുഖ്യമന്ത്രി യുടെ പ്രഖ്യാപനം നടപ്പാക്കാത്തതിനാൽ ആണ് ഇത്രയും പേര് ക്വറന്റീനിൽ പോകേണ്ടി വന്നത് എന്നാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ച പുനലൂർ ഗവന്മേന്റ് സ്കൂളിന് സമീപം കട നടത്തുന്ന 65 വയസുള്ള ഒരാളിനെ പുകയില ഉൽപ്പന്നം കച്ചവടം നടത്തിയതിനു അറസ്റ്റ് ചെയ്തത്, ശനിയാഴ്ച ജയിലിൽ പാർപ്പിക്കാനായി സ്വാബ് എടുത്തിരുന്നു. അയാൾ ഇന്നലെ ജാമ്യത്തിൽ ഇറങ്ങി. ഇന്ന് അയാളുടെ റിസൾട്ട് പോസിറ്റീവ് ആയി. അതിനെ തുടർന്ന് അയാളുമായി അടുത്ത് സമ്പർക്കം പുലർത്തിയ പുനലൂർ സ്റ്റേഷനിലെ 15 പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി. ആരോഗ്യ വകുപ്പ് സമ്പർക്ക പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുന്നു. ഇതിന്റെ വിശദാംശം ലഭ്യമായാൽ മാത്രമേ സ്റ്റേഷനിലെ കൂടുതൽ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോകേണ്ടി വരുമോ എന്ന് പറയാൻ കഴിയൂ.
ഇയാളെ റിമാൻഡ് ചെയ്ത സമയം പുനലൂർ താലൂക്ക് ആശുപത്രിയിൽ ടെസ്റ്റ് നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് റിസൾട്ട് വന്നു. ഇയാളെ കസ്റ്റഡിയിൽ എടുത്ത പോലീസ്. കോടതിയിൽ കൊണ്ട് പോയതു ഉൾപ്പെടെ 15 പോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ നിരീക്ഷണത്തിൽ ആയിട്ടുണ്ട്. ഇവർക്ക് ആർക്കും കോവിഡ് ഉണ്ടാകരുതേ എന്ന പ്രാർത്ഥനയാണ് ഇപ്പോൾ ഉള്ളത്. സ്ഥിതി മറിച്ചായാൽ പ്രശ്നം സങ്കീർണ്ണം ആകും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ