ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പത്തനാപുരം എല്ലാവീട്ടിലും ഫസ്റ്റ് ബെൽ മുഴങ്ങും എസ്.എഫ്.ഐ കൂടെയുണ്ട് സ്റ്റുഡന്റ്സ് ടി.വി ചലഞ്ച് ക്യാമ്പയിന് തുടക്കമായി

കൊല്ലം പത്തനാപുരം എല്ലാവീട്ടിലും ഫസ്റ്റ് ബെൽ മുഴങ്ങും എസ്.എഫ്.ഐ കൂടെയുണ്ട് സ്റ്റുഡന്റ്സ് ടി.വി ചലഞ്ച് ക്യാമ്പയിന് തുടക്കമായി
സ്റ്റുഡന്റ്സ് ടി.വി ചലഞ്ച് ക്യാമ്പയിന്റെ ഭാഗമായി പത്തനാപുരം പുന്നല റോഡിൽ കിഴക്കേക്കരയിൽ വാലുത്തുണ്ടിൽ വീട്ടിൽ ജോമോളുടെ മക്കളായ റോഷിണി, രഞ്ജിനി, രേണുക എന്നീ വിദ്യാർത്ഥികൾക്കാണ് എസ്.എഫ്.ഐ പത്തനാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലാ സെക്രട്ടറി അനന്തു പി ആണ്  ടെലിവിഷൻ കൈമാറിയത്....
കുട്ടികളുടെ അച്ഛൻ 5 ദിവസങ്ങൾക്കു മുൻപാണ് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തത്.. വളരെ ബുദ്ധിമുട്ട് അനുഭവിച്ചു ആണ് അമ്മ ആയ ജോമോൾ ആ കുടുബം മുന്നോട്ട് കൊണ്ട്പോകുന്നത്..
പത്തനാപുരം മൗണ്ട്താബോർ എല്‍.പി സ്കൂളിൽ ആണ് വിദ്യാർത്ഥിനീകൾ പഠിക്കുന്നത്...
സ്കൂളിലെ ഹെഡ്മാസ്റ്റർ ആയ മേരി ഫിലിപ്പും, അധ്യാപിക ആയ ബിൻസി ടീച്ചറും ആണ് വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ ടി.വി ഇല്ല എന്നാ കാര്യം മനസിലാക്കി എസ് എഫ് ഐ ഭാരവാഹികളെ ബന്ധപെട്ടത്.. അതിന്റെ അടിസ്ഥാനത്തിൽ ആണ് sfi ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.വി എത്തിച്ചു കൊടുത്തത്.
എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വിഷ്ണു വി, ഏരിയ പ്രസിഡന്റ്‌ മിഥുൻ മോഹൻ, ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ സ്വരാജ്, അഖിൽ ജഗദീഷ്, ഹെഡ് മാസ്റ്റർ മേരി ഫിലിപ്പ്, ബിൻസി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു...
വരും ദിനങ്ങളിൽ ക്യാമ്പയിന്റെ ഭാഗമായി പത്തനാപുരം പ്രാദേശത്തെ ടി.വി ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ടി.വി കൈമാറും എന്ന് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വിഷ്ണു വും ഏരിയ പ്രസിഡന്റ്‌ മിഥുൻ മോഹനും അറിയിച്ചു..
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.