ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സൂരജിനെയും കൂട്ടാളി സുരേഷിനെയും വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങും

അഞ്ചലിൽ യുവതിയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സൂരജിനെയും കൂട്ടാളി സുരേഷിനെയും ജയിലിലെത്തി ഫോർ‌മൽ അറസ്റ്റ് ചെയ്തശേഷം നാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജയൻ അറിയിച്ചു.
ഇതിനായി കോടതി  പ്രൊഡക്ഷൻ വാറണ്ട് അനുവദിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജും സുരേഷും പൊലീസിന് നൽകിയ മൊഴികളും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങളും പ്രതികളുടെ മൊഴി രേഖപെടുത്തി താരതമ്യം ചെയും.ഉത്രയുടെ കൊലപാതകത്തിന് പാമ്പിനെ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി പാമ്പിനെ കൈവശം വച്ചതിനും പാമ്പിനെ പിടികൂടി കൈമാറിയതിനും അതിനെ കൊലപാതകത്തിനുള്ള ആയുധമാക്കിയതിനുമെതിരെയാണ് വനം വന്യജീവി സംരക്ഷണ നിയമ പ്രകാരം ഫോറസ്റ്റ് വകുപ്പ് അന്വേഷണം നടത്തുന്നത്.
കൊലപാതകത്തിന് ഉപയോഗിച്ച പാമ്പിന് പുറമേ അടൂരിലെ വീട്ടിൽ കൊലപാതക ശ്രമത്തിന് അണലിയെ ഉപയോഗിച്ച സംഭവവും അന്വേഷിക്കും. സൂരജിന് പാമ്പിനെ കൈമാറിയ സുരേഷ് എവിടെ നിന്നാണ് പാമ്പുകളെ പിടികൂടിയത് , മുമ്പ് സമാന രീതിയിൽ ആർക്കെങ്കിലും പാമ്പിനെയോ മറ്റ് വന്യജീവികളെയോ കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ വിധേയമാക്കും. നിലവിൽ ഏഴ് ദിവത്തേക്കാണ് കസ്റ്റഡിയി ആവശ്യപ്പെട്ടിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തികരിക്കാൻ കഴിഞ്ഞില്ലങ്കിൽ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കാൻ വീണ്ടും അപേക്ഷ നൽകും
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.