ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം തെന്മലയിൽ മധ്യവയസ്കനെ ചെന്നായ് ആക്രമിച്ചു പരിക്കേൽപിച്ചു.

കൊല്ലം തെന്മലയിൽ മധ്യവയസ്കനെ ചെന്നായ് ആക്രമിച്ചു പരിക്കേൽപിച്ചു.
തെന്മല ശ്രുതി വിലാസത്തിൽ 55 വയസുള്ള വിജയനെ ആണ് ശനിയാഴ്ച പുലർച്ചെ അഞ്ചു നാല്പത്തിയഞ്ചിന് ദേശീയ പാതയോരത്തെ വീടിനു മുറ്റത്തു വച്ച് ചെന്നായ് ആക്രമിച്ചത്.
കഴുത്തിനു മുറിവേറ്റ  ഇയാളെ നാട്ടുകാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പാൽ വാങ്ങാൻ പോയി തിരികെ വീട്ടിൽ എത്തിയപ്പോൾ ഇരുട്ടിൽ നിന്നും പെട്ടന്ന് ചെന്നായ് ദേഹത്തേക്ക് ചാടി വീണ് കഴുത്തിൽ കടിക്കുകയായിരുന്നു എന്ന് വിജയൻ പറയുന്നു.
പട്ടി ആണെന്നാണ് ആദ്യം കരുതിയത് എന്നും നിലവിളി കേട്ടു ഓടി എത്തിയ അയൽക്കാരാണ് ചെന്നായെ ഓടിച്ചത് എന്നും വിജയൻ പറഞ്ഞു.
അയൽവാസികൾ എത്തിയില്ലായിരുന്നെങ്കിൽ ജീവൻ തന്നെ അപകടത്തിൽ ആകുമായിരുന്നു എന്നും കുട്ടികൾ ധാരാളം ഉള്ള ജനവാസ മേഖലയിൽ ഭീതിയോടെയാണ് കഴിയുന്നത് എന്നും ഇയാൾ പറയുന്നു.
വനപാലകർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തിയ ശേഷം നഷ്ടപരിഹാരം നൽകാൻ ഉള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
കോവിഡ് കാലഘട്ടത്തിൽ വന അതിർത്തിയിൽ മനുഷ്യ സാമീപ്യം കുറവായതിനാൽ ധാരാളം വന്യ മൃഗങ്ങൾ നാട്ടിൽ എത്തുന്നുണ്ട്. പ്രദേശത്ത്‌ വന്യമൃഗങ്ങള്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. രാത്രി കാലങ്ങളിലും, പുലർച്ചെയും ജനങ്ങൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണം എന്നാണ് വനം വകുപ്പിന്റെ നിർദേശം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.