ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നിയമങ്ങൾ ലംഘിച്ചുകൊണ്ട് നിരത്തിലിറങ്ങിയ വാഹനങ്ങളെ പിടി കൂടാൻ കൊട്ടാരക്കര റൂറൽ സ്പെഷ്യൽ ബ്രാഞ്ച്

കൺടൈന്മെന്റ് സോണായിട്ടുള്ള അഞ്ചൽ മേഖലയിൽ നിയമങ്ങൾ ലംഘിച്ചുകൊണ്ട്
നിരത്തിലിറങ്ങിയ വാഹനങ്ങളെ പിടി കൂടാൻ കൊട്ടാരക്കര റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം മോട്ടോർവാഹനവകുപ്പും അഞ്ചൽ പോലീസിനെ സഹായിക്കാനായി രംഗത്തിറങ്ങി. തുടർന്ന്
അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രദാപിന്റെ നേതൃത്വത്തിലുള്ള മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും, അഞ്ചൽ സി ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്ന് ചന്തമുക്കിൽ വ്യാപകമായ രീതിയിൽ വാഹനങ്ങളിൽ പരിശോധന നടത്തുകയും നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും, പിഴ ഈടാക്കുകയും ചെയ്തു.
അഞ്ചൽ തഴമേൽ, ചൂരക്കുളം ഭാഗങ്ങളിൽ നിരവധി കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.കഴിഞ്ഞ രണ്ടു ദിവസങ്ങളായി കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യാത്തത് അഞ്ചലിന് ഏറെ ആശ്വാസമായി. വരും ദിവസങ്ങളിലും മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന്  സംയുക്തമായി നടത്തുന്ന വാഹന പരിശോധന തുടരുമെന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പ്രദാപ് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.